Hot Posts

6/recent/ticker-posts

ലയൺസ് ക്ലബ് ഓഫ് ഈരാറ്റുപേട്ട സെൻട്രൽ. വിനോദയാത്ര സംഘടിപ്പിച്ചു

അരുവിത്തുറ:  ലയൺസ് ക്ലബ് ഓഫ് ഈരാറ്റുപേട്ട സെൻട്രലിൻറ നേതൃത്വത്തിൽ സെൻറ് ജോർജ് എൽ.പി.സ്കൂൾ വേലുകണാംപാറയിലെ കുട്ടികളുമായി ഒരു ദിവസം മുഴുവൻ നീണ്ടുനിൽക്കുന്ന ഉല്ലാസയാത്ര സംഘടിപ്പിച്ചു. 

പ്രോഗ്രാമിൻറ ഉദ്ഘാടനം ക്ലബ്ബ് പ്രസിഡന്റ് ലയൺ സതീഷ് ജോർജിൻറ അദ്ധ്യക്ഷതയിൽ കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ. ഷോൺ ജോർജ് നിർവ്വഹിച്ചു. ലയൺസ് ഡിസ്ട്രിക് 318 B ചീഫ് കോർഡിനേറ്റർ ശ്രീ.സിബി മാത്യു, പ്ലാത്തോട്ടം മുഖ്യ പ്രഭാഷണവും ഹെഡ്മാസ്റ്റർ ശ്രീ.വിൻസെന്റ് മാത്യൂസ് ആശംസകൾ അർപ്പിക്കുകയും ചെയ്തു. 


കുട്ടികൾ വാഗമണ്ണിലെ ഉല്ലാസപരിപാടികളിൽ പങ്കെടുക്കുകയും കുട്ടികൾക്കും അദ്ധ്യാപകർക്കും ലയൺ മെമ്പേഴ്സിനുമുള്ള ഈ പ്രോഗ്രാം പുതിയ ഒരു ഉണർവ്വ് നൽകുകയും ചെയ്തു. വൈകുന്നേരം 8 മണിയോടെ എല്ലാവരും വലിയ സന്തോഷത്തോടും ആഹ്ളാദത്തോടും കൂടി തിരിച്ചെത്തി.




Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മീനച്ചിലാറ്റില്‍ കാണാതായ യുവാക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; കളരിയാമാക്കൽ ചെക്ക് ഡാം തുറക്കും
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍