Hot Posts

6/recent/ticker-posts

തലപ്പലം പഞ്ചായത്തിൽ സ്നേഹാരാമം പദ്ധതികൾക്ക് തുടക്കമായി


തലപ്പലം: മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി ഉന്നത വിദ്യാഭ്യാസ വകുപ്പ് സംസ്ഥാന നാഷണൽ സർവ്വീസ് സ്കീമിന്റെയും തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ഒരുക്കുന്ന സ്നേഹാരാമം പദ്ധതിക്ക് തലപ്പലം ഗ്രാമപഞ്ചായത്തിൽ തുടക്കമായി.



പൊതുജനങ്ങൾ അലക്ഷ്യമായി മാലിന്യം നിക്ഷേപിച്ചു കൊണ്ടിരിയ്ക്കുന്ന ഏതെങ്കിലുമൊരു പ്രദേശമോ, വൃത്തിഹീനമായി കിടക്കുന്ന പൊതു സ്ഥലമോ ഏറ്റെടുത്ത് മാലിന്യമുക്തമാക്കി പൊതുജനങ്ങൾക്ക് ഉപയോഗപ്രദമാക്കി മാറ്റുകയാണ് സ്നേഹാരാമം പദ്ധതിയിലൂടെ ലക്ഷ്യമിടുന്ന്. പദ്ധതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനുപമ വിശ്വനാഥ് ഉദ്ഘാടനം ചെയ്തു. 





ചടങ്ങിൽ ഗ്രാമ പഞ്ചായത്ത്‌ സെക്രട്ടറി രാജീവ്‌.ആർ, സെന്റ് ആന്റണിസ് ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പാൾ ജോബിച്ചൻ ജോസഫ്, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ, ഏയ്ഞ്ചൽ മിന്നു മരിയ, പഞ്ചായത്ത്‌ ജീവനക്കാരായ തോമസ് മാത്യു, എബിൻ മാത്യു, അനു ചന്ദ്രൻ, മിനി.പി വിജയ്, ഹരിതകർമ്മ സേന അംഗം ഉമ വിജയൻ, എൻ.എസ്.എസ് വോളണ്ടിയേഴ്‌സ് തുടങ്ങിയവർ പങ്കെടുത്തു.



Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍
മീനച്ചിലാറ്റില്‍ കാണാതായ യുവാക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; കളരിയാമാക്കൽ ചെക്ക് ഡാം തുറക്കും