Hot Posts

6/recent/ticker-posts

റോബിനെ തളക്കാൻ ആയില്ല. പെർമിറ്റ് റദ്ദാക്കിയ നടപടി മരവിപ്പിച്ചു

റോബിന്‍ ബസിന് താല്‍ക്കാലിക ആശ്വാസം. ബസിന്‍റെ പെര്‍മിറ്റ് റദ്ദാക്കിയ മോട്ടോർ വാഹനവകുപ്പ് നടപടി ഹൈക്കോടതി മരവിപ്പിച്ചു. ഡിസംബർ 18 വരെയാണ് പെര്‍മിറ്റ് റദ്ദാക്കിയ നടപടി മരവിപ്പിച്ചുകൊണ്ട് ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കിയത്. 

പെർമിറ്റ് കാലാവധി അവസാനിച്ചെന്ന സർക്കാർ വാദത്തിൽ ഇപ്പോൾ അഭിപ്രായം പറയുന്നില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ബസ് പിടിച്ചെടുക്കുകയാണെങ്കിൽ പിഴ ഈടാക്കി വിട്ട് നൽകണമെന്നും കോടതി പറഞ്ഞു.തുടർച്ചയായ നിയമലംഘനങ്ങൾ ചൂണ്ടികാട്ടിയാണ് റോബിന്‍ ബസിന്‍റെ ടൂറിസ്റ്റ് പെർമിറ്റ് റദ്ദാക്കിയത്.






Reactions