Hot Posts

6/recent/ticker-posts

ഫ്യൂച്ചർ സ്റ്റാർസ് പ്രതിഭാ സംഗമം ഈ മാസം 30ന് പൂഞ്ഞാർ എസ്. എം. വി സ്കൂളിൽ

ഈരാറ്റുപേട്ട : അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം. എൽ എയുടെ നേതൃത്വത്തിലുള്ള  എംഎൽഎ സർവീസ് ആർമിയുടെ  വിദ്യാഭ്യാസ ഗുണമേന്മ പദ്ധതിയായ ഫ്യൂച്ചർ സ്റ്റാർസ് എജ്യുക്കേഷൻ പ്രോജക്റ്റിന്റെ ആഭിമുഖ്യത്തിൽ  കായിക പ്രതിഭകളെയും, സർവകലാശാല റാങ്ക് ജേതാക്കൾ ഉൾപ്പെടെയുള്ള വിദ്യാർത്ഥി പ്രതിഭകളെയും ആദരിക്കുന്ന പ്രതിഭാ സംഗമം ഈ മാസം 30ന് ഉച്ചകഴിഞ്ഞ് 2 മണിക്ക് പൂഞ്ഞാർ എസ്. എം. വി സ്കൂളിൽ നടക്കുമെന്ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു.

ഇക്കഴിഞ്ഞ സംസ്ഥാന സ്കൂൾ കായികമേളയിൽ  സ്വർണ്ണം, വെള്ളി, വെങ്കലം മെഡലുകൾ വ്യക്തിഗത, ടീം ഇനങ്ങളിൽ  നേടിയ കായിക പ്രതിഭകളെയും,  ദ്രോണാചാര്യ കെ.പി തോമസ് മാഷ് ഉൾപ്പെടെ കുട്ടികളെ പരിശീലിപ്പിച്ച കായിക അധ്യാപകരെയും സംഗമത്തിൽ ആദരിക്കും.


കൂടാതെ ഇക്കഴിഞ്ഞ അധ്യായന വർഷത്തിൽ വിവിധ അംഗീകൃത സർവകലാശാലകളിൽ നിന്നും യൂണിവേഴ്സിറ്റി പരീക്ഷകളിൽ ആദ്യ 10 റാങ്കുകളിൽ ഏതെങ്കിലും റാങ്ക് കരസ്ഥമാക്കിയവരെയും,  പി എച്ച് ഡി നേടിയവർ ഉൾപ്പെടെ അക്കാദമിക് രംഗത്ത് വളരെ മികച്ച നേട്ടങ്ങൾ കൈവരിച്ച പൂഞ്ഞാർ നിയോജക മണ്ഡലത്തിൽപെട്ടവരെയുമാണ് ചടങ്ങിൽ ആദരിക്കുന്നത്. 


ഏതെങ്കിലും വിഭാഗത്തിൽ നേട്ടങ്ങൾ കൈവരിച്ച പൂഞ്ഞാർ നിയോജക മണ്ഡലത്തിൽപ്പെട്ട വിദ്യാർത്ഥികളും പ്രതിഭകളും വിശദാംശങ്ങൾ 25.11.2023 നകമായി താഴെപ്പറയുന്ന നമ്പറുകളിൽ അറിയിക്കേണ്ടതാണ്. 
99614 01605, 94466 02182,9446984937

Reactions

MORE STORIES

പാലായിൽ വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം
നേത്ര പരിശോധനാ ക്യാമ്പ് നാളെ പാലായിൽ
വോട്ടർപട്ടിക: ഓഗസ്റ്റ് 12 വരെ പേരു ചേർക്കാം
ദുർഗ് സംഭവം: ആസൂത്രിതം, കള്ളക്കേസ് പിൻവലിക്കണം, കുറ്റവാളികളെ തുറുങ്കിലടയ്ക്കണം: ഡാൻ്റീസ് കൂനാനിക്കൽ
'കൃഷിയിടം മുതൽ കർഷകർക്കൊപ്പം' സമഗ്ര പദ്ധതി നടപ്പിലാക്കും: മാർ ജോസഫ് കല്ലറങ്ങാട്ട്
വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ പ്രഭാതഭക്ഷണ വിതരണ ഉദ്ഘാടനം നടന്നു
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
വിവേചനങ്ങൾക്കതീതമായി മനുഷ്യനെ സമീപിക്കാൻ സാധിക്കുന്നതാണ് ഏറ്റവും വലിയ സന്തോഷം: ഷാഹുൽ ഹമീദ് ഐ.പി.എസ്
പാലാ രൂപത പ്ലാറ്റിനം ജൂബിലി സ്‌മാരക പാലാ സാൻതോം ഫുഡ് ഫാക്ടറി ഉദ്ഘാടനം ജൂലൈ 14 ന്
പാലാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് 35 കോടിയുടെ ഭരണാനുമതി: ജോസ് കെ മാണി എംപി