Hot Posts

6/recent/ticker-posts

ദമ്പതികളെ മർദ്ദിച്ച് വാഹനവും പണവും കവർന്നു; പിടികൂടിയത് പത്തോളംകേസുകളിലെ പ്രതിയെ



കൊച്ചി: ദമ്പതികളെ മർദ്ദിച്ച് വാഹനവും പണവും കവർന്ന കേസിൽ പ്രതി പിടിയിൽ. കൊടികുത്തുമല പുത്തൻപറമ്പിൽ വീട്ടിൽ ഷെഫീക്ക് (30) നെയാണ് ജില്ലാ പോലീസ് മേധാവി ഡോ.വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ പോലീസ് അറസ്റ്റ് ചെയ്തത്. 

കഴിഞ്ഞ ദിവസം രാത്രി ആലുവ അസീസി ഭാഗത്ത് ദമ്പതികൾ സഞ്ചരിച്ച കാർ തടഞ്ഞ് നിർത്തി മർദ്ദിക്കുകയും കാറുമായി ഷഫീക്ക് കടന്നു കളയുകമായിരുന്നു. വിവരമറിഞ്ഞെത്തിയ പോലീസാണ് ദമ്പതികളെ ആശുപത്രിയിലെത്തിച്ചത്. തുടർന്ന് പ്രത്യേക ടീം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കളമശേരിയിലെ ഒളിത്താവളത്തിൽ നിന്നും അറസ്റ്റ് ചെയ്തത്.


പത്തോളംകേസുകളിലെ പ്രതിയാണ് ഷെഫീക്ക്. കൂടാതെ വടക്കേക്കര പോലീസ് സ്റ്റേഷൻ പരിധിയിൽ എക്സൈസ് ജീപ്പിൽ വാഹനം ഇടിപ്പിച്ച കേസിലും പറവൂരിൽ 20 കിലോ കഞ്ചാവ് പിടിച്ച  കേസിലും ആലുവ എക്സൈസ് എംഡിഎംഎ പിടിച്ച കേസിലും ഇയാൾ ഒളിവിൽ കഴിയുകയായിരുന്നു.


Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
ഉഴവൂരിൽ വികസന സദസ് നടന്നു
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം ഇന്ന്
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ!
പാലായിൽ നാളെയും ബസ് ജീവനക്കാരുടെ പണിമുടക്ക്
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
മാരക ലഹരികള്‍ ഭയാനകമായ വിപത്തുകള്‍ വാരിവിതയ്ക്കുന്നു, ജാഗ്രത വേണം -  ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്