Hot Posts

6/recent/ticker-posts

സോളാർ ലാംപുകൾ നിർമിച്ച്കൊണ്ട് ഊർജ്ജ സംരക്ഷണത്തിൽ കൈപ്പടയായി വിസാറ്റ് എൻജിനീറിങ് കോളേജിലെ മിടുക്കർ



ഇലഞ്ഞി: വിസാറ്റ് എൻജിനീയറിങ് കോളേജിൽ ഇലട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷൻ ഡിപാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ സോളാർ ലാംപ് അസബ്ലിങ് ട്രെയിനിംഗ് ക്ലാസുകൾ നടത്തി. ഇന്ത്യൻ ഗവൺമെന്റ് മുന്നോട്ട് വച്ചിരിക്കുന്ന മിനിസ്റ്റി ഓഫ് ന്യൂ ആന്റ് റിന്യൂവബിൾ എനർജി എന്ന പദ്ധതിയെ മുൻ നിർത്തിയാണ് ഈ ട്രെയിനിങ് ക്ലാസ് ഒരുക്കിയത്. 

എനർജി സംരക്ഷണത്തിന്റെ ഭാഗമായി സോളാർ ഉപയോഗത്തിന്റെ സാധ്യതകൾ, വ്യത്യസ്തമായ സോളാർ പദ്ധതികൾ എന്നിവ പഠിക്കുകയും സോളാർ ലാംപുകൾ സ്വന്തമായി വിദ്യാർത്ഥികൾ നിർമ്മിക്കുകയും ചെയ്തു. കോളേജ് ഡയറക്ടർ റിട്ട.വിങ് കമാൻഡർ പ്രമോദ് നായർ ഉദ്ഘാടനം ചെയ്തു. തുടർന്ന് അദ്ദേഹം ജൈവ ഇന്ധനത്തിന്റെ ഉപയോഗം, സൗരോർജം ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത എന്നിവയെ കുറിച്ച് ഒരു ബോധവൽകരണവും നൽകി. 

ഡീൻ റിസർച്ച് ഡോ.ടി.ഡി സുബാഷ്, പ്രൊഫ.രേഷ്മ വി.പി, പ്രൊഫ.ഹിമ കെ, പ്രൊഫ.രാഹുൽ കെ.ആർ എന്നിവർ ഡിസൈൻ ഓഫ് പി.വി സിസ്റ്റം, സോൽഡറിങ് ആന്റ് ഡിസോൽഡറിങ്, സോളാർ ലാംപ് അസബ്ലിങ് എന്നീ വിഷയങ്ങളിൽ ക്ലാസുകൾ നടത്തി. പി.ആർ.ഒ ഷാജി അസ്റ്റിൻ, പ്രൊഫ.അൻജന ജി, പ്രൊഫ.ടിനു ബേബി, പ്രൊഫ.നഈമ നാസർ എന്നിവരും സന്നിഹിതരായിരുന്നു.


Reactions

MORE STORIES

പാലായിൽ പുളിയ്ക്കകണ്ടം കുടുംബത്തിലെ മൂന്ന് പേർക്കും ജയം
ഇനി പാലാ ഭരണം തീരുമാനിക്കുക പുളിക്കക്കണ്ടം കുടുംബാം​ഗങ്ങൾ!
പതിനൊന്നാം വാർഡ് കൈയ്യടക്കി റൂബി ആൻ്റോ പടിഞ്ഞാറേക്കര (കേരള കോൺഗ്രസ് (എം)
പാലാ നഗരസഭ: ജോർജ്കുട്ടി ചെറുവള്ളി (അഞ്ചാം വാർഡ്) വിജയിച്ചു
മുൻ ചെയർമാൻമാരായ ദമ്പതികൾക്ക് ഉജ്വല വിജയം, ഷാജുവും ബെറ്റിയും വീണ്ടും ഒന്നിച്ച് നഗരസഭയിൽ
പാലാ നഗരസഭ പതിനേഴാം വാർഡിൽ സനിൽ രാഘവന് (കേരള കോൺ. (എം) കന്നി അങ്കത്തിൽ വിജയം
മുൻ ചെയർപേഴ്സൺ ബിജി ജോജോ (കേരളാ കോൺഗ്രസ് (എം) വിജയിച്ചു
മാണി.സി.കാപ്പന്റെ വാർഡ് ജോസ്.കെ.മാണി പിടിച്ചു, ജിജി ബൈജു കൊല്ലംപറമ്പിൽ വിജയിച്ചു
തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടെണ്ണൽ ഇന്ന്
പാലാ നഗരസഭ: ഇരുപത്തി ഒന്നാം വാർഡിൽ ലീന സണ്ണി കേരള കോൺ.(എം) വിജയിച്ചു