Hot Posts

6/recent/ticker-posts

കോട്ടയത്ത് യുവതിയെ ഭർത്താവ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി



കോട്ടയം: ചങ്ങനാശ്ശേരി തൃക്കൊടിത്താനം മാടപ്പള്ളി പൻപുഴയിൽ യുവതിയെ ഭർത്താവ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. മാടപ്പള്ളി പൊൻപുഴ അറയ്ക്കൽ വീട്ടിൽ സിജിയെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടത്. കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയ നിലയിലായിരുന്നു മൃതദേഹം. 

സംഭവത്തിൽ സിജിയുടെ ഭർത്താവ് മാടപ്പള്ളി അറയ്ക്കൽ വീട്ടിൽ സനീഷ് ജോസഫ് പോലീസ് കസ്റ്റഡിയിലായി. ഇന്നലെ (നവംബർ 30) വൈകിട്ട് 7 മണിയോടെയാണ് സംഭവം. ഇവരുടെ വീടിന് സമീപത്തുനിന്ന് ഒച്ചയും ബഹളവും കേട്ടതോടെ നാട്ടുകാരെത്തി നോക്കിയപ്പോഴാണ് മരിച്ച നിലയിൽ സിജിയെ കണ്ടെത്തിയത്. 


തുടർന്ന് നാട്ടുകാർ വിവരം തൃക്കൊടിത്താനം പോലീസിൽ അറിയിച്ചു. പോലീസ് സംഘം സ്ഥലത്തെത്തി മൃതദേഹം സംഭവ സ്ഥലത്ത് നിന്നും നീക്കി. സനീഷിന്‍റെ രണ്ടാം ഭാര്യയാണ് സിജി. ഭാര്യയിലുള്ള സംശയമാണ് കൊലപാതകത്തിന് കാരണം എന്നാണ് നിഗമനം.


Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മീനച്ചിലാറ്റില്‍ കാണാതായ യുവാക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; കളരിയാമാക്കൽ ചെക്ക് ഡാം തുറക്കും
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍