Hot Posts

6/recent/ticker-posts

വിമുക്തമിഷന്‍ ലഹരിവിരുദ്ധ വാഹന പ്രചാരണ ജാഥയ്ക്ക് വന്‍ സ്വീകരണം



പാലാ: രാജ്യത്തിന്റെ നാളത്തെ ഭരണാധികാരികളാവേണ്ട വിദ്യാര്‍ഥികള്‍ കഞ്ചാവും മൊബൈല്‍ ഫോണുമടക്കം എല്ലാ ലഹരികളില്‍ നിന്നും വിമുക്തിനേടേണ്ടത് അനിവാര്യമാണന്ന് മാണി സി.കാപ്പന്‍ എം.എല്‍.എ. എക്‌സൈസ് വകുപ്പ് വിമുക്തി മിഷന്‍  ജില്ലയിലുട
നീളം വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച ലഹരിവിരുദ്ധ വാഹന പ്രചരണജാഥ പാലാ ചാവറ സി.എം.ഐ പബ്ലിക് സ്‌കൂളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 


ലഹരിയില്‍ പെടാതെ മുന്നോട്ടു പോവുകയാണ് വിദ്യാര്‍ഥികളുടെ നാളത്തെ ലഹരിയെന്നും അദ്ദേഹം പറഞ്ഞു. തന്റെ ബാല്യകാല പഠനവും അദ്ദേഹം അനുസ്മരിച്ചു. ചാവറ പബ്ളിക് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ.സാബു കൂടപ്പാട്ട് അധ്യക്ഷത വഹിച്ചു. എസ്തര്‍ ജോയിസ് ആമുഖപ്രഭാഷണം നടത്തി. അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഫിലിപ് തോമസ്, കാരിത്താസ് ആശുപത്രിയിലെ ഡോ.ഷാരോണ്‍ എലിസബത്ത് എന്നിവര്‍ വിദ്യാര്‍ഥികള്‍ക്ക് ലഹരിവിരുദ്ധ സന്ദേശം നല്‍കി.

മൊബൈല്‍ ഫോണില്‍ ഗയിമുകള്‍ക്കും യുട്യൂബിനുമടക്കം അടിമപ്പെടുന്ന വിദ്യാര്‍ഥികളുടെ ശരീരത്തിലെ ഡോപ്പമീന്‍ ഹോര്‍മോണിന്റെ അളവ് ക്രമാതീതമായി ഉയര്‍ന്ന് കോശങ്ങളെ നശിപ്പിക്കുന്ന അവസ്ഥസംജാതമാവുകയും അത് വഴി ബുദ്ധിമാന്ദ്യം അടക്കമുള്ള ശാരീരിക അവശതകള്‍ക്ക് ഇടവരുത്തുമെന്നും ഡോ.ഷാരോണ്‍ വിദ്യാര്‍ഥികളോട് വിശദീകരിച്ചു. ജില്ലാ പഞ്ചായത്തംഗം ഷോണ്‍ജോര്‍ജ്ജ് ജാഥ ഫ്ലാഗ് ഓഫ് ചെയ്തു. എബിന്‍ ഷാജി കണ്ണിക്കാട്ട് ചാവറ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ.സാബു കൂടപ്പാട്ടിന് അവാര്‍ഡ് സമ്മാനിച്ചു.


സി.എം.ഐ സ്‌കൂള്‍ കോര്‍പ്പറേറ്റ് മാനേജര്‍ ഫാ.ബാസ്റ്റിന്‍ മംഗലത്തില്‍, പാലാ നഗരസഭാ കൗണ്‍സിലര്‍ ആന്റോ ജോസ് പടിഞ്ഞാറേക്കര,  സുനോജ് ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു. പാലായില്‍ നിന്നും 18 ഓളം വാഹനങ്ങളുടെ അകമ്പടിയോടെ ആരംഭിച്ച ലഹരി വിരുദ്ധ ജാഥ കാഞ്ഞിരപ്പള്ളി എ.കെ.ജെ.എം സ്‌കൂള്‍, ചങ്ങനാശേരി സെന്റ്‌തോമസ് സ്‌കൂള്‍ എന്നിവിടങ്ങളിലെത്തി വിദ്യാര്‍ഥികള്‍ക്ക് ലഹരിവിരുദ്ധ സന്ദേശം കൈമാറി. 

കാഞ്ഞിരപ്പള്ളിയില്‍ ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ജെസി ഷാജൻ, ചങ്ങനാശേരിയില്‍ ജോബ്‌മൈക്കിള്‍ എം.എല്‍.എയും ലഹരിവിരുദ്ധ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജാഥ വൈകുന്നേരം കോട്ടയം സി.എം.എസ് കോളേജിലെത്തി സമാപിച്ചു. സമാപന സമ്മേളനം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. എക്‌സൈസ് ഡപ്യൂട്ടി കമ്മീഷണര്‍ ജയചന്ദ്രന്‍, അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ എ.ജെ ഷാജി എന്നിവര്‍ ലഹരിവിരുദ്ധ സന്ദേശം നല്‍കി. സി.എം.എസ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ.ജോഷ്വാ വര്‍ഗീസ്, ഷാജി ജെ.കണ്ണിക്കാട്ട്, കാരിത്താസ് ആശുപത്രി ഡയറക്ടര്‍ ഫാ.ബിനു കുന്നത്ത്, ജിജോ ഫ്രാന്‍സിസ്, സി.ജി പ്രമോദ് എന്നിവര്‍ പ്രസംഗിച്ചു.

Reactions

MORE STORIES

മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
എസ്എസ്എൽസി പരീക്ഷാഫലം നാളെ
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
അരുവിത്തുറ സെന്റ് ജോർജ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
ഈരാറ്റുപേട്ട ഗവ. മുസ്‌ലിം എൽ പി സ്കൂൾ ഇനി സമ്പൂർണ്ണ ഡിജിറ്റൽ വിദ്യാലയം
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം ഇന്ന് 4 മണിക്ക് സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ നടത്തും
പാലാ രൂപത മിഷനറി സംഗമം മെയ് 10, പ്രവിത്താനം മാർ ആഗസ്‌തിനോസ് ഫൊറോന പളളിയിൽ