Hot Posts

6/recent/ticker-posts

പാലായിലെ ഗാന്ധിസ്ക്വയറിന് ഒന്നാം വാർഷികം



പാലാ: മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ്റെ നേതൃത്വത്തിൽ പാലാ മൂന്നാനിയിൽ ഗാന്ധിസ്ക്വയറും പ്രതിമയും സ്ഥാപിച്ചിട്ട് ഒരു വർഷം പൂർത്തിയായി. ഇന്ത്യൻ സ്വാതന്ത്ര്യത്തിൻ്റെ 75 മത് വാർഷികം, ഗാന്ധിജിയുടെ കേരള സന്ദർശനത്തിൻ്റെ 100 മത് വാർഷികം, ഗാന്ധിജയന്തിയുടെ 150 മത് ജയന്തി എന്നിവയുടെ സ്മാരകമെന്ന നിലയിലാണ് ഗാന്ധി സ്മാരകം പാലായിൽ സ്ഥാപിച്ചത്. 


പാലാ നഗരസഭയുടെ ഉടമസ്ഥതയിലുള്ള ലോയേഴ്സ് ചേംബർ റൂട്ടിൽ പാലാ നഗരസഭ അനുവദിച്ച സ്ഥലത്താണ് ഗാന്ധിസ്ക്വയറും പ്രതിമയും സ്ഥാപിച്ചിരിക്കുന്നത്. വിശാലമായ ഗ്രാനൈറ്റ് പ്ലാറ്റ്ഫോമിൽ ഗാന്ധിജി മെഡിറ്റഷൻ നിർവ്വഹിക്കുന്ന വിധമുള്ള 4.5 അടി ഉയരം പ്രതിമയ്ക്കുണ്ട്.

നിരവധി സ്വാതന്ത്ര്യ സമര നേതാക്കൾ പാലായിൽ നിന്നും ഉണ്ടായിരുന്നുവെങ്കിലും ഒരു ദേശീയ സ്മാരകം പാലായിൽ ഉണ്ടായിരുന്നില്ലെന്നു മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ്, ജനറൽ സെക്രട്ടറി സാംജി പഴേപറമ്പിൽ എന്നിവർ പറഞ്ഞു. പാലായിലെ പുതുതലമുറയിൽ ദേശീയ ബോധം സൃഷ്ടിക്കാൻ ഗാന്ധിസ്ക്വയറിനു സാധിച്ചിട്ടുണ്ടെന്നു ഫൗണ്ടേഷൻ ഭാരവാഹികൾ പറഞ്ഞു.


ഇതിനോടകം നൂറുകണക്കിനാളുകൾ ഗാന്ധിസ്ക്വയർ സന്ദർശിച്ചു രാഷ്ട്രപിതാവിനു പ്രണാമം അർപ്പിച്ചിട്ടുണ്ട്. പ്രശസ്ത ശില്പി ചേരാസ് രവിദാസാണ് പ്രതിമയുടെയും ഗാന്ധിസ്ക്വയറിൻ്റെയും ശില്പി. എഞ്ചിനീയർ രാജേഷ് ശശിനാഥിൻ്റെ മേൽനോട്ടത്തിലാണ് ഗാന്ധിസ്ക്വയർ നിർമ്മാണം പൂർത്തീകരിച്ചത്. നഗരതിരക്കുകളിൽ നിന്നൊഴിഞ്ഞ് ശാന്തമായ അന്തരീക്ഷത്തിലാണ് ഗാന്ധിസ്ക്വയർ സ്ഥാപിച്ചിരിക്കുന്നത്.  

കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ് മഹാത്മാഗാന്ധി ഗാന്ധിപ്രതിമ അനാവരണം ചെയ്തത്. മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷനാണ് ഗാന്ധി സ്ക്വയറിൻ്റെയും മഹാത്മാഗാസി പ്രതിമയുടെയും പരിപാലന ചുമതല നിർവ്വഹിക്കുന്നത്.

Reactions

MORE STORIES

പതിനൊന്നാം വാർഡ് കൈയ്യടക്കി റൂബി ആൻ്റോ പടിഞ്ഞാറേക്കര (കേരള കോൺഗ്രസ് (എം)
മാണി.സി.കാപ്പന്റെ വാർഡ് ജോസ്.കെ.മാണി പിടിച്ചു, ജിജി ബൈജു കൊല്ലംപറമ്പിൽ വിജയിച്ചു
"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
പാലാ നഗരസഭ: ജോർജ്കുട്ടി ചെറുവള്ളി (അഞ്ചാം വാർഡ്) വിജയിച്ചു
കടുത്തുരുത്തി റബർ മാർക്കറ്റിംങ്ങ് സൊസൈറ്റി: ജോയിന്റ് രജിസ്ട്രാറുടെ അന്വോഷണ റിപ്പോർട്ടിൽ നടപടി സ്വീകരിക്കണം: പി.എൽ.സി. സമര സമിതി
പാലായിൽ ക്രിസ്തുമസ് രാവ് 2025 കരോൾ മത്സരം നാളെ (വ്യാഴം) വൈകിട്ട് 6 ന് പാലാ ടൗൺ ആർ വി പാർക്ക് ഓപ്പൺ ഓഡിറ്റോറിയത്തിൽ
പാലാ രൂപതയുടെ മികച്ച ഹൈസ്കൂളിനുള്ള ഗോൾഡൻ പുരസ്കാരം ലിറ്റിൽ ഫ്ളവർ ഹൈസ്കൂളിന്
അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിൽ കഴിയുന്ന കന്യാസ്ത്രീകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഭരണങ്ങാനത്ത് ജപമാല പ്രദക്ഷിണം
നഗരസഭയുടെ പകരം തീർത്ത് കരൂർ പിടിച്ചടക്കി എൽ.ഡി.എഫിൻ്റെ മധുര തിരിച്ചടി