Hot Posts

6/recent/ticker-posts

3000 ഡയാലിസിസുകൾ പൂർത്തിയാക്കി പാലാ ജനറൽ ആശുപത്രി: കൂടാതെ, വികസന പദ്ധതികൾക്കായി 20 ലക്ഷം



പാലാ: കെ.എം.മാണി സ്മാരക ഗവ: ജനറൽ ആശുപത്രിയിലെ ഡയാലിസിസ് വിഭാഗം കുറഞ്ഞ സമയം കൊണ്ട് 3000 ഡയാലിസിസുകൾ നടത്തി.
സൗജന്യ ഡയാലിസിസുകളാണ് ഇവിടെ നടത്തിയത്. നിർധനരായ രോഗികളുടെ ആവശ്യപ്രകാരം മൂന്നാം ഷിഫ്ട് കൂടി ആരംഭിക്കുവാൻ തീരുമാനിച്ചു. ഇതിലേക്കായി മൂന്ന് ടെക്നീഷൻമാരെ കൂടി പുതിയതായി നിയമിച്ചിട്ടുണ്ട്. ഡയാലിസിസ് ആവശ്യമായ രോഗികൾക്ക് പുതിയ രജിസ്ട്രേഷൻ ആരംഭിച്ചു. 


ആശുപത്രിയിൽ നടന്ന ചടങ്ങിൽ 3000 ഡയാലിസിസുകൾ വിജയകരമായി നടത്തുന്നതിന് പ്രവർത്തിച്ച ഡോക്ടർമാരെയും ജീവനക്കാരെയും ആശുപത്രി വികസന സമിതിയുടെ നേതൃത്വത്തിൽ അഭിനന്ദിച്ചു. പുതിയതായി ആരംഭിച്ച വൃക്കരോഗ ചികിത്സാ വിഭാഗത്തിലും നിരവധി രോഗികളാണ് എത്തികൊണ്ടിരിക്കുന്നത്.

നഗരസഭാദ്ധ്യക്ഷ അനുമോദന യോഗവും മൂന്നാം ഷിഫ്ടിൻ്റെ ഉദ്ഘാടനവും നിർവ്വഹിച്ചു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷാജു തുരുത്തൻ, സൂപ്രണ്ട് ഡോ.എൽ.ആർ.പ്രശാന്ത്, ഡോ.ഷാനു, ഡോ.നയനാ വിജയ്, ഡോ.എം.അരുൺ, ഡോ.രേഷ്മ, സി.അനി, ലേ സെക്രട്ടറി ശ്രീകുമാർ, മാനേജിംഗ് കമ്മറ്റി അംഗങ്ങളായ ജയ്സൺമാന്തോട്ടം, പീറ്റർ പന്തലാനി, കെ.എസ്.രമേശ് ബാബു, ബിനീഷ് ചൂണ്ടച്ചേരി എന്നിവരും പങ്കെടുത്തു.





ജനറൽ ആശുപത്രിയിൽ വിവിധ വികസന പദ്ധതികൾക്കായി ഇരുപത് ലക്ഷം രൂപയുടെ പദ്ധതികൾക്ക് അനുമതി ലഭിച്ചതായും ഇതിനോടകം ടെൻഡർ നടപടികൾ പൂർത്തിയാക്കിയിട്ടുള്ളതായും നിർമ്മാണം ഉടൻ ആരംഭിക്കുമെന്നും ചെയർപേഴ്സൺ ജോസിൻ ബിനോ അറിയിച്ചു.

Reactions

MORE STORIES

INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
പാലാ രൂപത പ്ലാറ്റിനം ജൂബിലി മിഷനറി മഹാസംഗമം: പന്തൽ കാൽ നാട്ടുകർമ്മം നടന്നു
ബസ് സ്റ്റാൻഡിൽ അശാസ്ത്രീയമായ രീതിയിൽ ശൗചാലയ നിര്‍മ്മാണം; പുന:പരിശോധിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികളിലേക്ക്: വനിതാ കോൺഗ്രസ് എം
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മെയ് 1 മുതൽ എടിഎം ഉപയോ​ഗിക്കുന്നവർ ജാ​ഗ്രതൈ! പിൻവലിക്കൽ നിരക്കുകൾ വർദ്ധിക്കും
'കാർഷിക സംരംഭക സാധ്യതകളും സഹകരണ മേഖലയും' ജില്ലാ തല സെമിനാർ കോട്ടയത്ത്
ഫ്യൂച്ചർ സ്റ്റാർസ്: സൗജന്യ സിവിൽ സർവീസ് ഓറിയന്റേഷൻ ക്യാമ്പ് മെയ് 9 ന് ആരംഭിക്കും
വെള്ളികുളം സെൻ്റ് ആൻ്റണീസ് പള്ളിയിൽ മെയ് 1 ന് വയോജന ദിനാചരണം
"പാലാ നഗരസഭാ ഭരണം സമസ്ത മേഖലകളിലും കെടുകാര്യസ്ഥതയുടെ പര്യായം", കടുത്ത ആരോപണങ്ങളുമായി പ്രതിപക്ഷം രംഗത്ത്
ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പ് നാളെ പാലായിൽ പ്രവർത്തനം ആരംഭിക്കുന്നു