Hot Posts

6/recent/ticker-posts

പാലാ നവകേരള സദസ്സ് ഒരുക്കങ്ങൾ ആരംഭിച്ചു: വികസന സെമിനാറും വിളമ്പര റാലിയും നടത്തും



പാലാ: മുഖ്യമന്ത്രിയും മുഴുവൻ മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സിനു മുന്നോടിയായുള്ള പ്രചാരണ പ്രവർത്തനങ്ങൾ പാലാ നിയോജക മണ്ഡലത്തിലുടനീളം ആരംഭിച്ചു. ബൂത്തു തലത്തിലുള്ള വീട്ടുമുറ്റ സദസ്സുകൾ ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു.

നവകരള സദസ്സിലേക്കുള്ള മുഖ്യമന്ത്രിയുടെ ക്ഷണക്കത്ത് എല്ലാ വീടുകളിലും എത്തിക്കും പ്രത്യേകം തയ്യാറാക്കിയ ബ്രോഷറുകളും ഇതോടൊപ്പം വീടുകളിൽ നൽകും. പ്രമുഖ വ്യക്തികളെ പങ്കെടുപ്പിച്ചുകൊണ്ട് നിയോജക മണ്ഡലം വികസന സെമിനാർ നടത്തും. നവകരള സദസ്സിന് മുന്നോടിയായി പാലാ നഗരത്തിലും പഞ്ചായത്ത് കേന്ദ്രങ്ങളിലും വിപുലമായ വിളമ്പര ജാഥകളും സംഘടിപ്പിച്ചിട്ടുണ്ട്. 


പബ്ളിക് റിലേഷൻ വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ സർക്കാർ നടപ്പാക്കിയ വികസന പദ്ധതികളുടെ അവതരണവും സംഘടിപ്പിച്ചിട്ടുണ്ട്.
സംഘാടക സമിതി ജനറൽ കൺവീനർ പാലാ ആർ.ഡി.ഒ പി.ജി.രാജേന്ദ്രബാബുവിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന പ്രചാരണ സമിതി യോഗം പരിപാടികൾക്ക് അന്തിമരൂപം നൽകി.


പ്രചാരണ സമിതി ചെയർമാൻ സാവിയോ കാവുകാട്ട്, ഷാർളി മാത്യു, ബിജു പാലൂപടവൻ, ജയ്സൺ മാന്തോട്ടം, കൺവീനർ ഡെപ്യൂട്ടി തഹസിൽദാർ ബി.മജ്ജിത്, ജി.അനൂപ് എന്നിവർ അവലോകന യോഗത്തിൽ പങ്കെടുത്തു.

Reactions

MORE STORIES

രാഷ്ട്രപതി ദ്രൗപതി മുർമു നാളെ പാലായിൽ: ഒരുക്കങ്ങൾ പൂർത്തിയായി
കോട്ടയം ജില്ലയിൽ ഡ്രോണുകളും ഹെലികോപ്റ്ററുകളും പറത്തുന്നത് നിരോധിച്ചു
'പാലാ ഫുഡ് ഫെസ്റ്റ് - 2025': പാലായിൽ രുചിയുടെ മഹാമേളയ്ക്ക് തിരികൊളുത്തി
തീക്കോയി കുടുംബാരോഗ്യ കേന്ദ്രം പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി വീണ ജോർജ് നിർവഹിക്കും
വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
പ്രവിശ്യാ ബാഡ്മിൻറ്റൺ: ഡിപോളിനും സെൻറ് ജോസഫ്സിനും കിരീടം
തീക്കോയി ഹയർ സെക്കൻഡറി സ്കൂളിൽ മെഗാ രക്തദാന ക്യാമ്പ്
'റെഡി റ്റു കുക്ക് സ്റ്റാൾ, മീറ്റ് ആൻ്റ് ഫിഷ് സ്റ്റാൾ' ഉദ്ഘാടനം ചെയ്തു
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
കർഷകർക്കൊപ്പം ഇടതുപക്ഷം മാത്രം: ജോബ് മൈക്കിൾ എംഎൽഎ