Hot Posts

6/recent/ticker-posts

മീനച്ചിൽ താലൂക്കിലെ സ്വാതന്ത്ര്യ സമര സേനാനികൾക്ക് ആദരം നൽകി പാലാ റോട്ടറി ക്ലബ്



പാലാ: എഴുപത്തി അഞ്ചാം റിപ്പബ്ലിക് ദിന വാരാചരണത്തിനോട് അനുബന്ധിച്ച് മീനച്ചിൽ താലൂക്കിലെ മൺമറഞ്ഞവരും ജീവിച്ചിരിക്കുന്നവരുമായ സ്വാതന്ത്ര്യ സമര സേനാനികൾക്ക് ആദരം അർപ്പിച്ച് പാലാ റോട്ടറി ക്ലബ്. മൺമറഞ്ഞവരുടെ ഭവനങ്ങളിൽ എത്തി അടുത്ത ബന്ധുക്കൾക്ക് മെമൻ്റോകൾ കൈമാറി. 


ആർ.വി.തോമസ്, ജോർജ് തോമസ് കൊട്ടുകാപ്പിള്ളി, കെ.എം.ചാണ്ടി, ജോസഫ് പൂവത്തുങ്കൽ, തോമസ് മാണി കരിങ്ങോഴയ്ക്കൽ, എം.സി.ജോർജ് മനയാനി, മാത്തച്ചൻ കുരുവിനാകുന്നേൽ, അക്കാമ്മ ചെറിയാൻ, റോസമ്മ പുന്നൂസ്, കെ.സി.വർക്കി, ചെറിയാൻ കാപ്പൻ, എം.എം.ജോസഫ് മണർകാട്ട് എന്നിവർക്കാണ് ആദരം അർപ്പിച്ചത്. സ്വാതന്ത്രസമര സേനാനികളായ രാമകൃഷ്ണൻ നായർ ചൂരമല, മാത്തച്ചൻ കോളഭാഗത്ത് എന്നിവരെ മാണി സി കാപ്പൻ എം.എൽ.എ യും റോട്ടറി ക്ലബ് ഭാരവാഹികളും ചേർന്ന് പൊന്നാട അണിയിച്ച് ആദരിച്ചു.



പാലാ റോട്ടറി ക്ലബിന്റെ റിപ്പബ്ലിക് ദിന ആഘോഷം നടന്നു 

പാലാ റോട്ടറി ക്ലബിൽ പ്രസിഡണ്ട് ഡോ.ജോസ് കുരുവിള ദേശീയ പതാക ഉയർത്തി. ഡോ.സിറിയക് തോമസ് റിപ്പബ്ലിക് ദിന സന്ദേശം നൽകി.
തുടന്നു നടന്ന യോഗത്തിൽ ഡോ.ജോസ് കോക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. മാണി സി കാപ്പൻ എം.എൽ.എ റിപ്പബ്ലിക് ദിന സമ്മേളനം ഉദ്ഘാടനം ചെയ്തു. സന്തോഷ് മാട്ടേൽ, ഡോ.സെലിൻ റോയി എന്നിവർ പ്രസംഗിച്ചു.

Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മീനച്ചിലാറ്റില്‍ കാണാതായ യുവാക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; കളരിയാമാക്കൽ ചെക്ക് ഡാം തുറക്കും
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍