Hot Posts

6/recent/ticker-posts

രാമപുരത്ത് നാലമ്പലത്തിൽ അയോദ്ധ്യ പ്രാണപ്രതിഷ്ഠ ചടങ്ങ് ദർശിക്കാൻ കെ.സുരേന്ദ്രൻ



അയോദ്ധ്യയിൽ ചരിത്രം സൃഷ്ടിച്ച് ശ്രീരാമ ക്ഷേത്രത്തിൽ വി​ഗ്രഹ പ്രതിഷ്ഠ നടക്കുമ്പോൾ നാലമ്പലങ്ങൾ കൊണ്ട് പ്രശസ്തമായ പാലാ രാമപുരത്തും വിപുലമായ ആഘോഷങ്ങളാണ് അരങ്ങേറിയത്. രാമപുരം ശ്രീരാമ സ്വാമി ക്ഷേത്രത്തിൽ രാവിലെ മുതൽ തന്നെ രാമനാമം മുഴക്കികൊണ്ട് ഭക്തിസാന്ദ്രമായ ഭജന അരങ്ങേറി. 


രാമപുരത്തെത്തിയ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും മറ്റു ബിജെപി നേതാക്കളും നാലമ്പലങ്ങൾ സന്ദർശിച്ച ശേഷം പ്രാണ പ്രതിഷ്ഠയുടെ തത്സമയ സംപ്രേഷണം പൂർണമായും ക്ഷേത്രത്തിനുള്ളിൽ ഭക്തരോടൊപ്പമിരുന്ന് കണ്ടു. അയോദ്ധ്യയിൽ ശ്രീരാമൻ മടങ്ങിയെത്തിയതിന്റെ സന്തോഷത്തിലാണ് ഭാരതീയരെന്ന് അദ്ദേഹം പറഞ്ഞു. 

ക്ഷേത്ര മതിൽകെട്ടിനുള്ളിൽ സ്റ്റേജിൽ പ്രത്യേകമായി തയ്യാറാക്കിയ വലിയ എൽഇഡി സ്ക്രീനിൽ അയോദ്ധ്യയിൽ നിന്നുള്ള പ്രാണ പ്രതിഷ്ഠയുടെ തത്സമയ സംപ്രേഷണം നൂറു കണക്കിന് ആളുകളാണ് വീക്ഷിച്ചത്. ശ്രീരാമ ഭജനയിൽ പങ്കെടുത്ത കെ.സുരേന്ദ്രൻ ഭജന ആലപിച്ച ​ഗായകരെ പൊന്നാട അണിയിച്ച് ആദരിച്ചു. 


അഡ്വക്കേറ്റ് ജോർജ് കുര്യൻ, ജില്ലാ സെക്രട്ടറി ലിജിൻ ലാൽ, ജില്ല ട്രഷറർ സോബിൻ ലാൽ, ഡോ.ശ്രീജിത്ത്, പാലാ മണ്ഡലം പ്രസിഡണ്ട് ബിനീഷ് ചൂണ്ടച്ചേരി, അഡ്വ.അനീഷ്, പി ആർ മുരളീധരൻ, ജയൻ കരുണാകരൻ, അജി കെ എസ്‌, ദീപു സി ജി, ജി സജീവ് കുമാർ, മനീഷ് ഹരിദാസ്, ഹരികൃഷ്ണൻ, ബി രാജീവ് തുടങ്ങിയവർ പങ്കെടുത്തു.

Reactions

MORE STORIES

എസ്എസ്എൽസി പരീക്ഷാഫലം നാളെ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
കടനാട്ടിൽ ശനിയാഴ്ച ഫുട്ബോൾ ഷൂട്ടൗട്ട് മാമാങ്കം
കേരള കോൺഗ്രസ് (ബി) കോട്ടയം ജില്ലാ ജനറൽ ബോഡി യോഗത്തിൽ വച്ച് പാർട്ടിയിലേക്ക് വന്ന 25 പേർക്ക് അംഗത്വം നൽകി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
ഇടമറ്റം രത്നപ്പൻ അനുസ്മരണവും സമ്പൂർണ്ണ കൃതികളുടെ രണ്ടാം വാല്യം പ്രകാശനവും മെയ് 11 ന്
അരുവിത്തുറ സെന്റ് ജോർജ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം ഇന്ന് 4 മണിക്ക് സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ നടത്തും