Hot Posts

6/recent/ticker-posts

വനിതകൾക്ക് സബ്‌സിഡിയോടെ സംരംഭക ലോണുകൾ: സാവിയോ കാവുകാട്ട്



പാലാ നഗരസഭാ വാർഷിക പദ്ധതി പ്രകാരം നടപ്പിലാക്കുന്ന സ്വയം തൊഴിൽ സബ്സിഡി വനിതാ വ്യക്തിഗതം പദ്ധതിയിലേക്ക് 27-01-2024 ശനിയാഴ്ച വരെ അപേക്ഷ സ്വീകരിക്കുമെന്ന് നഗരസഭാ ആക്ടിങ് ചെയർമാൻ സാവിയോ കാവുകാട്ട് അറിയിച്ചു.

കഴിഞ്ഞവർഷം മുനിസിപ്പാലിറ്റിയിൽ നടപ്പിലാക്കിയ കേക്ക് നിർമ്മാണ പരിശീലനം, ഈ വർഷം നടപ്പിലാക്കിയ ബ്യൂട്ടീഷൻ കോഴ്സ്, ഹാൻഡ് എംബ്രോഡറി എന്നിവയിൽ പങ്കെടുത്തവർക്ക് വീടുകളിലോ അല്ലാതെയോ സംരംഭം തുടങ്ങുന്നതിന് ഈ സബ്സിഡി സ്കീമിൽ അപേക്ഷിക്കാവുന്നതാണ്.


പാലാ നഗരസഭയുടെയും മീനച്ചിൽ താലൂക്ക് വ്യവസായ ഓഫീസിന്റെയും സംയുക്തഭിമുഖ്യത്തിൽ ഈ സാമ്പത്തിക വർഷം ബ്യൂട്ടീഷൻ, ഹാൻഡ് എംബ്രോയിഡറി കോഴ്സുകൾ നടത്തിയിരുന്നു എന്നും സംരംഭകർക്കായി വ്യവസായ വകുപ്പുമായി ചേർന്ന് വിവിധ പദ്ധതികളാണ് ഈ വർഷം പാലാ നഗരസഭ സംഘടിപ്പിച്ചത് എന്നും സൗജന്യ തൊഴിലധിഷ്ഠിത ട്രെയിനിംഗ്കൾക്ക് പുറമേ, ട്രെയിനിംഗ് പൂർത്തിയാക്കിയ വർക്ക് ഒരു സംരഭം തുടങ്ങുന്നതിന് ആവശ്യമായ എല്ലാ വിവരങ്ങളും ലഭിക്കുന്നതിന് ഉതകുന്ന ലോൺ ലൈസൻസ് സബ്സിഡി മേളകൾ നടത്തുകയും, ബാങ്കുമായി   ഇവരെ പരിചയപ്പെടുത്തുകയും ചെയ്തു എന്നും ആക്ടിങ് ചെയർമാൻ അറിയിച്ചു.

ബാങ്ക് വായ്പയിന്മേൽ യൂണിറ്റുകൾ ആരംഭിക്കുന്ന യോഗ്യരായ നഗരസഭാ നിവാസികൾക്ക് 75% പരമാവധി 90000 രൂപവരെ സബ്സിഡി ലഭിക്കുന്നതാണ്. അപേക്ഷകൾ സമർപ്പിക്കുന്നതിനും കൂടുതൽ വിവരങ്ങൾക്കും നഗരസഭയിലെ വ്യവസായ വികസന ഓഫീസറയോ, എന്റർപ്രൈസ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവ്മാരെയോ സമീപിക്കേണ്ടതാണ് എന്നും ആക്ടിങ് ചെയർമാൻ അറിയിച്ചു.

Reactions

MORE STORIES

എസ്എസ്എൽസി പരീക്ഷാഫലം നാളെ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
കേരള കോൺഗ്രസ് (ബി) കോട്ടയം ജില്ലാ ജനറൽ ബോഡി യോഗത്തിൽ വച്ച് പാർട്ടിയിലേക്ക് വന്ന 25 പേർക്ക് അംഗത്വം നൽകി
കടനാട്ടിൽ ശനിയാഴ്ച ഫുട്ബോൾ ഷൂട്ടൗട്ട് മാമാങ്കം
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
ഇടമറ്റം രത്നപ്പൻ അനുസ്മരണവും സമ്പൂർണ്ണ കൃതികളുടെ രണ്ടാം വാല്യം പ്രകാശനവും മെയ് 11 ന്
അരുവിത്തുറ സെന്റ് ജോർജ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം ഇന്ന് 4 മണിക്ക് സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ നടത്തും