വൈക്കം: പളളിപ്രത്തുശ്ശേരി 678-ാം നമ്പര്‍ എസ്എന്‍ഡിപിശാഖയുടെ കീഴിലുളള പഴുതുവളളില്‍ ക്ഷേത്രത്തിലാണ് പുതിയ അധ്യയന വര്‍ഷത്തിലേക്ക് കടക്കുന്ന കുട്ടികള്‍ക്കായി മാതൃപൂജ നടത്തിയത്. ക്ഷേത്രത്തിന് മുന്നില്‍ ക്രമീകരിച്ച പന്തലില്‍ കുട്ടികള്‍ മാതാപിതാക്കളുടെ പാദപൂജ ചെയ്ത് അനുഗ്രഹം വാങ്ങുന്ന ചടങ്ങാണ് നടത്തിയത്.
ആചാര്യന്‍ കെ.എന്‍. ബാലാജി, ക്ഷേത്രം മേൽശാന്തി ചെമ്മനത്തുകരഷിബുശാന്തികൾ എന്നിവർ മുഖ്യകാര്‍മ്മികരായിരുന്നു. ക്ഷേത്രത്തിലെ 15-ാമത് ഗുരുദേവ പ്രതിഷ്ഠ വാര്‍ഷികവും, ഗുരുകുലം പഠന കളരിയുടെ ഒന്നാം വാര്‍ഷികവും ഇതോടൊപ്പം നടത്തി.