Hot Posts

6/recent/ticker-posts

ജില്ലാ പഞ്ചായത്ത് ഭരണങ്ങാനം ഡിവിഷനിൽ ശുചിത്വ പദ്ധതികൾക്ക് 93 ലക്ഷം രൂപ അനുവദിച്ചു: രാജേഷ് വാളിപ്ലാക്കൽ



കടനാട്: ജില്ലാ പഞ്ചായത്ത് ഭരണങ്ങാനം ഡിവിഷനിൽ വിവിധ ശുചിത്വ പദ്ധതികൾക്ക് 93 ലക്ഷം രൂപ അനുവദിച്ചതായി ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ പറഞ്ഞു. ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി കടനാട് സെൻ്റ്.സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളിൽ നിർമിക്കുന്ന ശുചിത്വ സമുച്ചയത്തിന്റെ നിർമ്മാണ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. 


ഭരണങ്ങാനം സെൻ്റ്. ലിറ്റിൽ ത്രേസ്സ്യാസ് എൽ.പി സ്കൂളിൽ ടോയ്ലറ്റ് സമുച്ചയം നിർമ്മിക്കുന്നതിന് പത്ത് ലക്ഷം, മീനച്ചിൽ പഞ്ചായത്തിൽ വിവിധ വീടുകളിൽ മാലിന്യ സംസ്കരണത്തിനായി റിംഗ് കമ്പോസ്റ്റ് സ്ഥാപിക്കുന്നതിന് അഞ്ച് ലക്ഷം, കടനാട് സെൻ്റ്. സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളിൽ ടോയ്ലറ്റ് നിർമ്മാണത്തിന് പത്ത് ലക്ഷം, ഭരണങ്ങാനം സെൻ്റ്.മേരിസ് ഹയർ സെക്കൻഡറി സ്കൂളിൽ ടോയ്ലറ്റ്  നിർമ്മിക്കുന്നതിന് പതിമൂന്ന് ലക്ഷം, ഭരണങ്ങാനം പഞ്ചായത്തിലെ വിവിധ വീടുകളിൽ മാലിന്യ സംസ്കരണത്തിനായി ജി- ബിൻ സ്ഥാപിക്കുന്നതിന് അഞ്ച് ലക്ഷം, വള്ളിച്ചിറ പൈങ്ങുളം ചെറുകര സെൻറ്. ആൻറണീസ് യു.പി സ്കൂളിൽ സാനിറ്റേഷൻ കോപ്ലക്സിന് പന്ത്രണ്ടര ലക്ഷം, പ്രവിത്താനം സെന്റ്. മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ടോയ്ലറ്റ് സമുച്ചയത്തിന് പതിനഞ്ച് ലക്ഷം, കടനാട് പഞ്ചായത്തിലെ വിവിധ വീടുകളിൽ മാലിന്യ സംസ്കരണത്തിന് ജി - ബിൻ സ്ഥാപിക്കുന്നതിന് അഞ്ച് ലക്ഷം, വിളക്കുമാട സെൻറ്. ജോസഫ് ഹയർ സെക്കൻഡറി സ്കൂളിൽ സാനിറ്റേഷൻ കോംപ്ലക്സിന് പന്ത്രണ്ടര ലക്ഷം, ഉള്ളനാട് സേക്രട്ട് ഹാർട്ട് യു.പി സ്കൂളിൽ ലേഡീസ് ഫ്രണ്ട്‌ലി ടോയ്ലറ്റ് നിർമ്മിക്കുന്നതിന് അഞ്ച് ലക്ഷം എന്നിങ്ങനെയാണ് വിവിധ പദ്ധതികൾക്ക് തുക അനുവദിച്ചിരിക്കുന്നത്. 


സെൻട്രൽ ഫിനാൻസ് കമ്മീഷൻ ഗ്രാൻഡ് ആണ് പ്രധാനമായും ശുചിത്വ പദ്ധതികൾക്ക് ഉപയോഗിച്ചിരിക്കുന്നത്. കടനാട് സെന്റ്.സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന യോഗത്തിൽ സ്കൂൾ മാനേജർ ഫാദർ ആഗസ്റ്റ്യൻ അരഞ്ഞാണി പുത്തൻപുര അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ ഉദ്ഘാടനം ചെയ്തു. 



പഞ്ചായത്ത് പ്രസിഡണ്ട് ജിജി തമ്പി, സ്കൂൾ പ്രിൻസിപ്പൽ ജോർജുകുട്ടി ജേക്കബ്, ഹെഡ്മാസ്റ്റർ സജി തോമസ്, പി.ടി.എ പ്രസിഡണ്ട് സിബി അഴകൻപറമ്പിൽ, ജോയി വടശ്ശേരിൽ, സതീഷ് കെ.വി, കുട്ടായി കുറുവത്താഴെ, റോക്കി ഒറ്റപ്ലാക്കൽ, ഷിനു സ്കറിയ, ബേബി കുറുവത്താഴെ തുടങ്ങിയവർ പ്രസംഗിച്ചു. 


ജില്ലാ പഞ്ചായത്ത് ഭരണങ്ങാനം ഡിവിഷനിൽ ഉൾപ്പെടുന്ന ളാലം ബ്ലോക്ക് പഞ്ചായത്തിന്റെയും ഭരണങ്ങാനം, കരൂർ, കടനാട്, മീനച്ചിൽ എന്നീ പഞ്ചായത്തുകളുടെയും കോമ്പൗണ്ടിൽ സ്ഥലം ലഭ്യമാക്കുകയാണ് എങ്കിൽ പൊതുജനങ്ങൾക്കായി എല്ലാ സൗകര്യങ്ങളോടും കൂടി സാനിറ്റേഷൻ കോംപ്ലക്സുകൾ നിർമ്മിക്കുന്നതിന് തുക അനുവദിക്കുന്നതാണെന്നും ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ പറഞ്ഞു.

Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
എസ്എസ്എൽസി പരീക്ഷാഫലം നാളെ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ