Hot Posts

6/recent/ticker-posts

സ്നേഹവീടിന്റെ താക്കോൽ കൈമാറി



ചേർപ്പുങ്കൽ: ബിഷപ്പ് വയലിൽ മെമ്മോറിയൽ ഹോളി ക്രോസ് കോളജ് ചേർപ്പുങ്കൽ എൻ എസ് എസ് യൂണിറ്റും, കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ഫൗണ്ടേഷനും സംയുക്തമായി ചെമ്പ്ലാവിൽ നിർമിച്ചു നൽകിയ സ്നേഹവീടിൻ്റെ താക്കോൽ കൈമാറ്റം നടത്തി.



കോളജ് പ്രിൻസിപ്പൽ റവ.ഡോ.ബേബി സെബാസ്റ്റ്യൻ, പഞ്ചായത്ത്‌ പ്രസിഡന്റ്‌ സിന്ധു അനിൽകുമാർ, പഞ്ചായത്ത്‌ മെമ്പർ മാത്തുക്കുട്ടി ആന്റണി എന്നിവർ ചേർന്ന് ഗുണഭോക്താക്കളായ ബിജുവിനും കുടുംബത്തിനും താക്കോൽ കൈമാറി. 



എൻ എസ് എസ് പ്രോഗ്രാം ഓഫീസർമാരായ ജിബിൻ അലക്സ്, ഷെറിൻ ജോസഫ്, ചേമ്പ്ലാവ് ഗവണ്മെന്റ് യു പി സ്കൂൾ റിട്ട.ഹെഡ്മാസ്റ്റർ ജോൺ കെ എം എന്നിവർ ചടങ്ങിന് നേതൃത്വം നൽകി. കോളേജ് എൻ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ മറ്റു മൂന്നു സ്നേഹവീടുകളുടെ പണികളും പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.


Reactions

MORE STORIES

മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
എസ്എസ്എൽസി പരീക്ഷാഫലം നാളെ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
അരുവിത്തുറ സെന്റ് ജോർജ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍