Hot Posts

6/recent/ticker-posts

സി.എസ്.ഐ ഈസ്റ്റ് കേരള മഹായിടവക 41-ാംമത് കൺവൻഷന് തുടക്കമായി



സി.എസ്.ഐ ഈസ്റ്റ് കേരള മഹായിടവകയുടെ 41-ാംമത് കൺവൻഷന് തുടക്കമായി. 2024 ഫെബ്രുവരി 4 (ഞായർ) മുതൽ 11(ഞായർ) വരെ ചാലമറ്റം എം.ഡി.സി.എം.എസ്. ഹൈസ്കൂൾ മൈതാനത്ത് നടത്തപ്പെടുന്ന കൺവൻഷൻ ഈസ്റ്റ് കേരള മഹായിടവക ബിഷപ് വി.എസ്.ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു.


1983- ൽ മഹായിടവക രൂപീകൃതമാകുമ്പോൾ സുവിശേഷികരണം, ഇടയ പരിപാലനം, വികസനം എന്നീ ത്രീമാന ലക്ഷ്യങ്ങൾക്ക് ഊന്നൽ നൽകി. 41-ാം മത് മഹായിടവക കണവൻഷനിൽ ആത്മാവിൽ ആരാധന ദൈവ പ്രസാദം എന്ന വിഷയത്തെ ആസ്പദമാക്കി മഹായിടവക ആകമാനം ചിന്തിക്കുകയാണ്. കേവലം മണിക്കുറുകൾ കൊണ്ട് അവസാനിക്കുന്നതല്ല ആത്മാവിൽ ഉള്ള ആരാധന നാം ദൈവത്തെ ആത്മാവിൽ ആരാധിക്കുമ്പോൾ ആ ആരാധന ദൈവ പ്രസാദമായി മറ്റുള്ളവരിലേക്ക് പകരുന്നതാകണം അതാണ് സുവിശേ ഷികരണം. അത് പരിപോഷിപ്പിക്കുന്നത് അജപരിപാലനവും സമൂഹിക പരിപോഷണത്തിന് വികസനവും ആവശ്യമാണ് എന്ന് ബിഷപ് വി.എസ്.ഫ്രാൻസിസ് പ്രസഥാപിച്ചു.


മാർത്തോമ സഭയുടെ വികാരി ജനറൽ വെരി റവ.കെ.വൈ ജേക്കബ്ബ് വചനശുശ്രൂഷ നിർവ്വഹിച്ചു. വൈദീക സെക്രെട്ടറി റവ.ടി.ജെ.ബിജോയ്, ആത്മായ സെക്രട്ടറി വർഗ്ഗീസ് ജോർജ് പി, രെജിസ്ട്രാർ ടി.ജോയ് കുമാർ, ട്രെഷറാർ റവ.പി.സി. മാത്യൂക്കുട്ടി, റവ.ജോസഫ് മാത്യൂ, റവ.ജോണി ജോസഫ് എന്നിവർ സംസാരിച്ചു.


ഗുരംഗൊഡ മിഷൻ പ്രവർത്തനങ്ങൾക്കായി ഒമിനി വാൻ റവ.രാജേഷ് കുഞ്ഞുമോന് കൈമാറി. (ഫെബ്രുവരി 5 ) ഇന്ന് രാവിലെ 8 ന് ബൈബിൾ ക്ലാസ്. 10 ന് നടന്ന യോഗത്തിൽ വചന ശുശ്രൂഷ തോമസ് വർഗ്ഗീസ് ഉം 2 മണിക്കും 6 മണിക്കും നടത്തപെടുന്ന യോഗത്തിൽ റവ.വില്യം എബ്രഹാം ഉം വചന ശുശ്രൂഷ നിർവ്വഹിക്കും. ചേലച്ചുവട് - കൊന്നത്തടി സഭാ ജില്ലകൾ യോഗത്തിന് നേതൃത്വം നൽകും.


Reactions

MORE STORIES

വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ ജാഗ്രതാ സമിതിയ്ക്ക് തുടക്കം
കടനാട് സഹകരണ ബാങ്ക് പ്രതിസന്ധി: "സംവാദസദസ്" കൊല്ലപ്പള്ളിയിൽ
'ചേര' ഇനി സംസ്ഥാന പാമ്പ്; ശുപാർശ ചെയ്ത് വനം വകുപ്പ്
കാർഷിക സംരംഭകർക്ക് മൂഴൂർ മാതൃക: ഫാ. സെബാസ്റ്റ്യൻ കണിയാംപടി
കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
മലയാളത്തിന്റെ പ്രിയ സംവിധായകൻ ബ്ലസ്സി ജൂൺ 20 ന് പ്രവിത്താനം സെന്റ് മൈക്കിൾസിൽ
പുതുതലമുറയുടെ നൂതനാശയങ്ങളും കണ്ടുപിടിത്തങ്ങളും ഏറെ മഹത്തരം: ജോസ് കെ മാണി എം.പി
സിസ്റ്റർ മേരി ബനിഞ്ഞ കവിതകൾ സ്കൂൾ പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തിയത് അഭിനന്ദനാർഹം: ജോസ് കെ മാണി എംപി
ജില്ലാതല ലോക രക്തദായക ദിനാചരണവും മെഗാ രക്തദാന ക്യാമ്പും പാലായിൽ നടന്നു
കെ എസ്സ് ഇ ബി പാലാ ഡിവിഷനിലെ ഇലക്ട്രിക്കൽ പ്രശ്നങ്ങൾക്ക് പരിഹാരം കാണുവാൻ സർക്കാർ തല ഇടപെടൽ ആവശ്യപ്പെട്ട് ജോസ് കെ മാണി എം പി ക്കു നിവേദനം