Hot Posts

6/recent/ticker-posts

ചേർപ്പുങ്കൽ സമാന്തര പാലം ഉടൻ തുറക്കും: യാഥാർത്ഥ്യമാകുന്നത് നവകേരള സദസ്സിലടക്കം എംപി ആവശ്യപ്പെട്ട വികസന പദ്ധതി



പാലാ: നിർമ്മാണം പൂർത്തിയാക്കിയ ചേർപ്പുങ്കൽ സമാന്തര പാലം ഉടൻ ഗതാഗതത്തിനായി തുറന്നു കൊടുക്കുമെന്ന് തോമസ് ചാഴികാടൻ എംപി. നവകേരള സദസ്സിലടക്കം ചേർപ്പുങ്കൽ പാലത്തിന്റെ നിർമ്മാണം പൂർത്തിയാക്കണമെന്ന ആവശ്യം താൻ ഉന്നയിച്ചിരുന്നെന്നും പാലം പണി പൂർത്തിയാകുന്നത് ഏറെ അഭിമാനവും സന്തോഷവും നൽകുന്നുവെന്നും അദേഹം പറഞ്ഞു. നിർമ്മാണം പൂർത്തിയാക്കിയ പാലം സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു എംപി. 


പാലം പണി തടസ്സപ്പെട്ട സമയം പൊതുമരാമത്ത് മന്ത്രിയെ നേരിൽ കണ്ട് നിവേദനം നൽകിയിരുന്നു. മന്ത്രി ഉന്നതതല യോഗം വിളിച്ച് സാങ്കേതിക തടസ്സങ്ങൾ പരിഹരിച്ച് പണി പുനരാംരംഭിച്ചു. ഇപ്പോൾ നിർമ്മാണം  പൂർത്തിയായി. പെയിന്റിങ് ജോലികൾ മാത്രമാണ് പൂർത്തിയാകാനുള്ളത്. അത് പൂർത്തിയാക്കി മന്ത്രിമാരെ കൂടി കണ്ട് ഉദ്ഘാടന തീയതി നിശ്ചയിക്കുമെന്നും അദ്ദേഹം പറഞ്ഞു.


എംപിക്കൊപ്പം കൊഴുവനാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലീലാമ്മ ബിജു, ബോബിച്ചൻ തീക്കോലിൽ, കേരളാ കോൺഗ്രസ് എം ജില്ലാ സെക്രട്ടറി പ്രദീപ് വലിയ പറമ്പൻ, നിയോജക മണ്ഡലം പ്രസിഡന്റ് ടോബിൻ കെ അലക്സ്, സി പി എം അയർക്കുന്നം ഏരിയാ സെക്രട്ടറി പി എൻ ബിനു, നേതാക്കളായ നിമ്മി ട്വിങ്കിൾ രാജ്, സെന്നി സെബാസ്റ്റ്യൻ, സണ്ണി നായ്പുരയിടം, ജെയ്സൺ കുഴികോടിൽ, ഇ എം ബിനു, കെ എസ് ജയൻ, കെ അയ്യപ്പൻ, കെ സുരേഷ്, അപ്പച്ചൻ പാറത്തൊട്ടി, കെ എസ് രാജു, ഡെന്നിച്ചൻ കാരാമയിൽ എന്നിവരുമുണ്ടായിരുന്നു.


സമാന്തര പാലം പൂർത്തിയായതോടെ നാട്ടുകാരുടെ വർഷങ്ങളായുള്ള ആവശ്യത്തിനാണ് പരിഹാരമായത്. ആയിരക്കണക്കിന് നാട്ടുകാർക്ക് പുറമെ നിരവധി തീർത്ഥാടകർ എത്തുന്ന ചേർപ്പുങ്കൽ ഉണ്ണി മിശിഹാ പള്ളിക്കും അനേകം രോഗികൾ എത്തുന്ന മാർ സ്ലീവാ മെഡിസിറ്റി ആശുപത്രിക്കും പാലത്തിന്റെ പ്രയോജനം ലഭിക്കും.





Reactions

MORE STORIES

വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ ജാഗ്രതാ സമിതിയ്ക്ക് തുടക്കം
കടനാട് സഹകരണ ബാങ്ക് പ്രതിസന്ധി: "സംവാദസദസ്" കൊല്ലപ്പള്ളിയിൽ
കാർഷിക സംരംഭകർക്ക് മൂഴൂർ മാതൃക: ഫാ. സെബാസ്റ്റ്യൻ കണിയാംപടി
'ചേര' ഇനി സംസ്ഥാന പാമ്പ്; ശുപാർശ ചെയ്ത് വനം വകുപ്പ്
കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
മലയാളത്തിന്റെ പ്രിയ സംവിധായകൻ ബ്ലസ്സി ജൂൺ 20 ന് പ്രവിത്താനം സെന്റ് മൈക്കിൾസിൽ
പുതുതലമുറയുടെ നൂതനാശയങ്ങളും കണ്ടുപിടിത്തങ്ങളും ഏറെ മഹത്തരം: ജോസ് കെ മാണി എം.പി
സിസ്റ്റർ മേരി ബനിഞ്ഞ കവിതകൾ സ്കൂൾ പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തിയത് അഭിനന്ദനാർഹം: ജോസ് കെ മാണി എംപി
ജില്ലാതല ലോക രക്തദായക ദിനാചരണവും മെഗാ രക്തദാന ക്യാമ്പും പാലായിൽ നടന്നു
കെ എസ്സ് ഇ ബി പാലാ ഡിവിഷനിലെ ഇലക്ട്രിക്കൽ പ്രശ്നങ്ങൾക്ക് പരിഹാരം കാണുവാൻ സർക്കാർ തല ഇടപെടൽ ആവശ്യപ്പെട്ട് ജോസ് കെ മാണി എം പി ക്കു നിവേദനം