Hot Posts

6/recent/ticker-posts

ജില്ലാതല ലോക രക്തദായക ദിനാചരണവും മെഗാ രക്തദാന ക്യാമ്പും പാലായിൽ നടന്നു



പാലാ: ജില്ലാ ആരോഗ്യവകുപ്പിൻ്റെയും ആരോഗ്യ കേരളത്തിൻ്റെയും പാലാ ബ്ലഡ് ഫോറത്തിന്റെയും പാലാ സെന്റ് തോമസ് കോളേജ് എൻ എസ് എസ് യൂണിറ്റിൻ്റേയും നേതൃത്വത്തിൽ ജില്ലാതല ലോക രക്തദായക ദിനാചരണവും മെഗാ രക്തദാന ക്യാമ്പും പാലായിൽ നടന്നു. "രക്തം നൽകൂ... പ്രതീക്ഷ നൽകൂ... ഒരുമിച്ച് നമ്മൾ ജീവൻ രക്ഷിക്കുന്നു" എന്നതാണ് ഈ വർഷത്തെ ഔദ്യോഗിക പ്രമേയം. ഈ പ്രമേയം  രക്തദാനം ജീവിതത്തെ മാറ്റിമറിക്കുന്ന സ്വാധീനം എടുത്തുകാണിക്കുകയും സ്വമേധയാ ഉള്ള രക്തദാനത്തിലൂടെ ജീവൻ രക്ഷിക്കുന്നതിൽ സാമൂഹിക ഐക്യത്തിൻ്റെ പ്രാധാന്യം ഊന്നിപ്പറയുകയും ചെയ്യുന്നു.     
സുരക്ഷിതമായ രക്തദാനത്തിൻ്റെ ആവശ്യകതയെക്കുറിച്ചുള്ള പൊതുജന അവബോധം വർദ്ധിപ്പിക്കുക, പതിവ് രക്തദാനം പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നതെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോക്ടർ എൻ പ്രിയ പറഞ്ഞു. പാലാ സെന്റ് തോമസ് കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ദിനാചരണ സമ്മേളനം  ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഡി എം ഓ.
കോളേജ് പ്രിൻസിപ്പാൾ ഡോ. സിബി ജെയിംസ്  അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. വ്യാസ് സുകുമാരൻ ദിനാചരണ സന്ദേശം നൽകുകയും മുനിസിപ്പൽ കൗൺസിലർ ബൈജു കൊല്ലംപറമ്പിൽ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു. പാലാ ബ്ലഡ് ഫോറം ജനറൽകൺവീനർ ഷിബു തെക്കേമറ്റം രക്തദാന സന്ദേശം നൽകി, എൻ എസ് എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ. പ്രിൻസി ഫിലിപ്പ്, ഡോ. ആൻ്റോ മാത്യു, ആരോഗ്യകേരളം പ്രോഗ്രാം കോർഡിനേറ്റർ സി ആർ വിനീഷ്, ഡെപ്യൂട്ടി മാസ്സ് ഇൻ ചാർജ് ജി.ജയരാജ്, സിബി മാത്യു പ്ലാത്തോട്ടം, ഡോ മാമച്ചൻ, സിസ്റ്റർ ബിൻസി എഫ് സി സി, സിസ്റ്റർ ആലീസ് ഔസേപ്പറമ്പിൽ, സജി വട്ടക്കാനാൽ, ജയ്സൺ പ്ലാക്കണ്ണി, ഷാജി തകിടിയേൽ, സൂരജ് പാലാ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. 
മെഗാ രക്തദാന ക്യാമ്പ് പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം ഉദ്ഘാടനം ചെയ്തു. ക്യാമ്പ് നയിച്ചത് പാലാ മരിയൻ മെഡിക്കൽ സെന്റർ ബ്ലഡ് ബാങ്കും ഭരണങ്ങാനം ഐ എച്ച് എം ബ്ലഡ് ബാങ്കുമാണ്. ക്യാമ്പിൽ പങ്കെടുത്തതിൽ കൂടുതൽ വിദ്യാർത്ഥികളുടേയും ആദ്യത്തെ രക്തദാനമായിരുന്നു.
Reactions

MORE STORIES

ക്രിസ്മസ് വരവറിയിച്ച് പാലായിൽ കരോൾ - കുട്ടി ക്രിസ്മസ് പാപ്പാ മത്സരം ഡിസംബർ 4 ന്
രാമപുരം കോളേജിൽ ശാസ്ത്ര പ്രദർശനവും ദേശീയ സെമിനാറും
പാലായിൽ ക്രിസ്തുമസ് രാവ് 2025 കരോൾ മത്സരം നാളെ (വ്യാഴം) വൈകിട്ട് 6 ന് പാലാ ടൗൺ ആർ വി പാർക്ക് ഓപ്പൺ ഓഡിറ്റോറിയത്തിൽ
എൽ.ഡി.എഫ് നടപ്പാക്കിയത് സമാനതകളില്ലാത്ത സാമൂഹികക്ഷേമ പദ്ധതികൾ: ജോസ്.കെ.മാണി എം.പി.
പാസ്റ്ററൽ, പ്രസ്ബിറ്ററൽ കൗൺസിൽ അംഗങ്ങൾക്ക് സഭയെ പടുത്തുയർത്തുന്നതിൽ കൂട്ടുത്തരവാദിത്വമാണുള്ളത്: മാർ റാഫേൽ തട്ടിൽ
"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
കടുത്തുരുത്തി റബർ മാർക്കറ്റിംങ്ങ് സൊസൈറ്റി: ജോയിന്റ് രജിസ്ട്രാറുടെ അന്വോഷണ റിപ്പോർട്ടിൽ നടപടി സ്വീകരിക്കണം: പി.എൽ.സി. സമര സമിതി
തദ്ദേശതെരഞ്ഞെടുപ്പ്: ഹരിത നിർദേശങ്ങളുമായി ​തെരഞ്ഞെടുപ്പ് കമ്മിഷൻ
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
നൂറ്റാണ്ടുകൾ പഴക്കമുള്ള നിധി കേരളത്തിൽ