കുറുമണ്ണ്: സെൻ്റ് ജോൺസ് ഹൈസ്കൂളിൽ വിജയദിനാഘോഷം നടത്തി. 2024 -25 അധ്യായനവർഷത്തിൽ മികച്ച വിജയം നേടിയ കുട്ടികളെ അനുമോദിച്ചു. കഴിഞ്ഞ SSLC പരീക്ഷയിൽ, 74 കുട്ടികൾ പരീക്ഷ എഴുതിയതിൽ 24 കുട്ടികൾക്ക് ഫുൾ എ പ്ലസ്സും, 4 കുട്ടികൾക്ക് ഒമ്പത് എ പ്ലസ്സും, 5 കുട്ടികൾക്ക് 8 പ്ലസ്സും ലഭിച്ചിരുന്നു. വിജയശതമാനത്തിൽ പാലാ കോർപ്പറേറ്റ് സ്കൂളുകളിലും, പാലാ വിദ്യാഭ്യാസ ജില്ലയിലും കുറുമണ്ണ് സെൻ്റ് ജോൺസ് ഹൈസ്കൂൾ ഒന്നാമതായിരുന്നു.
കൂടാതെ LSS, USS, NMMS, സ്കോളർഷിപ്പ് പരീക്ഷകളിലും മികച്ച വിജയം നേടിയ സ്കൂളിന് അയ്യങ്കാളി സ്കോളർഷിപ്പ് പരീക്ഷാ വിജയവും നേടാൻ സാധിച്ചു. തൊടുപുഴ കാഡ്സ് ന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി നടത്തി വരുന്ന കാർഷിക - സമ്പാദ്യ പദ്ധതിയിൽ ഏറ്റവും കൂടുതൽ തുക സമാഹരിച്ച വിദ്യാർത്ഥിയ്ക്കുള്ള പുരസ്‌കാരവും, INSPIRE State Level Participation നും സ്കൗട്ട് ആൻ്റ് ഗൈഡ് നായുള്ള രാജ്യപുരസ്‌കാർ പരീക്ഷയിൽ സ്കൂളിൽ നിന്നും പങ്കെടുത്ത മുഴുവൻ കുട്ടികളും വിജയിരിച്ചിരുന്നു
പാലാ രൂപതാ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് പാലാ രൂപതാ കോർപ്പറേറ്റ് എജ്യൂക്കേഷണൽ ഏജൻസി സ്കൂളുകളിൽ സംഘടിപ്പിച്ച കാർഷിക പ്രവർത്തന മൽസരത്തിൽ കുറുമണ്ണ് സെൻ്റ്. ജോൺസ് ഹൈസ്കൂൾ, ഹൈസ്കൂൾ വിഭാഗത്തിൽ രണ്ടാം സ്ഥാനവും നേടാനായത് സ്കൂളിന്റെ വിജയകിരീടത്തിലെ മറ്റൊരു പൊൻ തൂവലായി.
വിജയ ദിനാഘോഷചടങ്ങിൽ സ്കൂൾ മാനേജർ ഫാ.തോമസ് മണിയഞ്ചിറ അദ്ധ്യക്ഷത വഹിച്ചു. പാലാ രൂപത വികാരി ജനറാൾ മോൺസിഞ്ഞോർ സെബാസ്റ്റ്യൻ വേത്താനത്ത് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കടനാട് പഞ്ചായത്ത് പ്രസിഡന്റ് ജിജി തമ്പി, ഹെഡ്മാസ്റ്റർ ബിജോയി ജോസഫ്, ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ലാലി സണ്ണി, വൈസ് പ്രസിഡൻ്റ് വി.ജി. സോമൻ, മെമ്പർ ബിന്ദു ജേക്കബ്, പി റ്റി എ പ്രസിഡൻ്റ് സുബി തോമസ്, സ്റ്റാഫ് പ്രതിനിധി ജോസഫ് കെ. എം എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.