Hot Posts

6/recent/ticker-posts

കോട്ടയം ജില്ലയിൽ ലോക ഭക്ഷ്യസുരക്ഷാവാരാഘോഷ പരിപാടികൾ നടന്നു



കോട്ടയം: ഭക്ഷ്യസുരക്ഷാ വകുപ്പ് ജൂൺ 9 മുതൽ 13 വരെ ജില്ലയിൽ ലോക ഭക്ഷ്യസുരക്ഷാവാരാഘോഷം സംഘടിപ്പിച്ചു. ജനങ്ങൾക്കിടയിൽ വർധിക്കുന്ന അമിത വണ്ണവും അതുവഴിയുണ്ടാകുന്ന സാംക്രമികേതര രോഗങ്ങളുടെ വർധനവും നിയന്ത്രിക്കേണ്ടതിന്റെ ആവശ്യകത മുൻനിർത്തിയാണ് ഈ വർഷത്തെ ലോക ഭക്ഷ്യസുരക്ഷാദിന പരിപാടികൾ സംഘടിപ്പിച്ചത്.
ജൂൺ 9ന് കാഞ്ഞിരപ്പള്ളി അമൽജ്യോതി കോളജ് ഓഫ് എൻജിനീയറിങ്ങിൽ പരിപാടിക്ക് തുടക്കം കുറിച്ചു. ഭക്ഷ്യസുരക്ഷാ മുൻ ഡെപ്യൂട്ടി കമ്മീഷണർ വി. എസ്. പ്രദീപ്കുമാർ മുഖ്യപ്രഭാഷണം നടത്തി. ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മിഷണർ  എ.എ. ജനസ്, അമൽജ്യോതി കോളജ് ഡയറക്ടർ റവ. ഡോ. റോയ് പഴയ റമ്പിൽ, കോളജ് പ്രിൻസിപ്പൽ ഡോ. ലില്ലിക്കൂട്ടി ജേക്കബ്, ഡോ സണ്ണിച്ചൻ വി. ജോർജ്, ഡോ ജെ.ആർ. അനൂപ് രാജ് എന്നിവർ പങ്കെടുത്തു.
തുടർന്ന് വിദ്യാർഥികൾക്കായി ക്വിസ് മത്സരവും സ്‌കിറ്റ് മത്സരവും നടത്തി. ക്വിസ് മത്സരത്തിൽ സെന്റ് ജോർജ് കോളേജ് അരുവിത്തുറ ഒന്നാം സ്ഥാനവും എം.ജി. യൂണിവേഴ്‌സിറ്റി രണ്ടാം സ്ഥാനവും സെന്റ് തോമസ് പാല മൂന്നാം സ്ഥാനവും കരസ്ഥമാക്കി സ്‌കിറ്റ് മത്സരത്തിൽ പാലാ സെന്റ് തോമസ് കോളജ് ഒന്നാം സ്ഥാനവും പാലാ അൽഫോൻസാ കോളേജ് രണ്ടാം സ്ഥാനവും കാഞ്ഞിരപ്പള്ളി അമൽജ്യോതി കോളേജ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
അമിതവണ്ണം തടയുക എന്ന ആശയത്തെ ആസ്പദമാക്കി കാരിത്താസ് നഴ്‌സിംഗ് കോളജുമായി സഹകരിച്ച് നടത്തിയ വാക്കത്തൺ ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ് ഫ്‌ളാഗ് ഓഫ് ചെയ്തു. തുടർന്ന് കോട്ടയം ജില്ലയിലെ കാറ്ററിങ് മേഖലയിൽ പ്രവർത്തിക്കുന്ന വിവിധ യൂണിറ്റുകൾക്കായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. പാലാ സർക്കിൾ ഭക്ഷ്യ സുരക്ഷാ ഓഫീസർ ജി.എസ്. സന്തോഷ് കുമാർ ക്ലാസ് നയിച്ചു. പി. എം. ജവഹർ നവോദയ വിദ്യാലയത്തിലെ വിദ്യാർഥികൾക്കായി ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. കോട്ടയം ഗവൺമെന്റ് മെഡിക്കൽ കോളേജ് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം അസിസ്റ്റന്റ് പൊഫസർ ഡോ. വി. എസ് സിജി.  ക്ലാസ് നയിച്ചു.
ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മിഷണർ എ.എ. അനസിന്റെ നേതൃത്തത്തിൽ ഡോ. ജെ. ബി. ദിവ്യ, ഡോ. സ്‌നേഹ എസ്.നായർ, ജി. എസ്. സന്തോഷ്‌കുമാർ, നിമ്മി അഗസ്റ്റിൻ, നവീൻ ജെയിംസ്, നീതു രവികുമാർ, ഡോ. തെരസിലിൻ ലൂയിസ്, ഷെറിൻ സാറാ ജോർജ്, ഡോ. അക്ഷയ വിജയൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
ഉഴവൂരിൽ വികസന സദസ് നടന്നു
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം ഇന്ന്
പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ!
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
പാലായിൽ നാളെയും ബസ് ജീവനക്കാരുടെ പണിമുടക്ക്
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
മാരക ലഹരികള്‍ ഭയാനകമായ വിപത്തുകള്‍ വാരിവിതയ്ക്കുന്നു, ജാഗ്രത വേണം -  ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്