Hot Posts

6/recent/ticker-posts

ലിറ്റില്‍ കൈറ്റ്സ് കോട്ടയം ജില്ലാ ക്യാമ്പിന് തുടക്കമായി



കുറവിലങ്ങാട്: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ചുള്ള പ്രവർത്തനങ്ങളും 3 ഡി അനിമേഷൻ തയ്യാറാക്കുന്ന പ്രവര്‍ത്തനങ്ങളുമായി ഈ വര്‍ഷത്തെ ലിറ്റില്‍ കൈറ്റ്സ് ജില്ലാ ദ്വിദിന സഹവാസ ക്യാമ്പ് കുറവിലങ്ങാട് സെന്റ്.മേരീസ് ഹയർസെക്കണ്ടറി സ്കൂളില്‍ ആരംഭിച്ചു.


ക്യാമ്പ് അംഗങ്ങളുമായി കൈറ്റ് CEO കെ.അന്‍വർ സാദത്ത് വീഡിയോ കോണ്‍ഫറന്‍സിലൂടെ ആശയവിനിമയം നടത്തി. ജില്ലാ  ക്യാമ്പുകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന കുട്ടികള്‍ക്ക് മെയ് അവസാനവാരം നടക്കുന്ന സംസ്ഥാന ക്യാമ്പില്‍ പങ്കെടുക്കാന്‍ അവസരം നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു.





പൊതുവിദ്യാലയങ്ങളിൽ പ്രവര്‍ത്തിക്കുന്ന ജില്ലയിലെ 143 ലിറ്റില്‍ കൈറ്റ്സ് യൂണിറ്റുകളിലായി 4218 അംഗങ്ങളാണുള്ളത്. യൂണിറ്റുകളില്‍ നടന്ന സ്കൂള്‍തല ക്യാമ്പില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 1015 കുട്ടികളാണ് ഉപജില്ലാ ക്യാമ്പില്‍ പങ്കെടുത്തത്. ഉപജില്ലാക്യാമ്പിലെ പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കപ്പെട്ട 86 കുട്ടികളാണ് ജില്ലാ ക്യാമ്പുകളിൽ പങ്കെടുക്കുന്നത്. 


ജില്ലാ ക്യാമ്പില്‍  പ്രോഗ്രാമിങ്, അനിമേഷന്‍ മേഖലയില്‍ തിരഞ്ഞെടുത്തവര്‍ക്ക്  പ്രത്യേകം സെഷനുകളുണ്ടാകും. വസ്തുക്കളെ സൂക്ഷ്‍മമായി നിരീക്ഷിക്കാനും അവയുടെ ത്രിമാന രൂപം സൃഷ്ടിച്ചെടുക്കാനുമുള്ള ശേഷി വളര്‍ത്തുകയാണ് അനിമേഷന്‍ മേഖലയിലെ രണ്ടു ദിവസത്തെ പരിശീലനം. ബ്ലെന്‍ഡര്‍ സോഫ്റ്റ്‍വെയറിൽ ത്രിമാനരൂപങ്ങള്‍ തയ്യാറാക്കി അവയ്ക്ക് അനിമേഷന്‍ നല്‍കുന്നതും കുട്ടികള്‍ പരിശീലിക്കും.
3 ഡി കാരക്ടര്‍ മോഡലിങ്, കാരക്ടര്‍ റിഗ്ഗിങ് മുതലായ 3 ഡി ഒബ്ജക്ടുകളുടെ നിര്‍മ്മാണം, 3 ‍ഡി അനിമേഷന്‍ എന്നിവയാണ് പ്രായോഗികമായി  ആനിമേഷൻ വിദ്യാര്‍ഥികള്‍ പരിശീലിക്കുന്നത്. 


മൊബൈൽ ആപ്പ് നിർമ്മാണം, ആർഡിനോ കിറ്റിലെ ഉപകരണങ്ങൾ ഉപയോഗിച്ചുള്ള മൂവിംഗ് ലൈറ്റ്, സ്മാർട്ട് റൂം ലൈറ്റ്, ഇന്റലിജന്റ് സി.സി.റ്റി.വി. ക്യാമറ, ആർ.ജി.ബി ലൈറ്റ് എന്നീ ഉപകരണങ്ങളും ഇന്റർനെറ്റ് ഓഫ് തിങ്സ് (IOT ) സാങ്കേതികവിദ്യയും ഉപയോഗപ്പെടുത്തി സ്വന്തമായി ഒരു I.O.T. ഉപകരണം തയാറാക്കുന്ന പ്രവർത്തനമാണ് പ്രോഗ്രാമിങ് മേഖലയില്‍ പരിശീലിക്കുന്നത്. മൊബൈൽ ഫോൺ ‍ഉപയോഗിച്ച് ദൂരെനിന്ന് പ്രവര്‍ത്തിപ്പിക്കുന്ന IOT ഡിവൈസ്, ഇതിലേക്കുള്ള സിഗ്നലുകള്‍ അയക്കുന്നതിനായി എം.ഐ.ടി ആപ്പ് ഇന്‍വെന്റർ സോഫ്റ്റ്‍വെയർ ഉപയോഗിച്ചുള്ള ലഘു മൊബൈൽ ആപ്ലിക്കേഷന്‍ എന്നിവയുടെ നിര്‍മ്മാണമാണ് ഐഒടി സെഷനിൽ കുട്ടികൾ പരിശീലിക്കുന്നത്. ഇവയുടെ കോഡിങ്ങിനായി ആർഡിനോ ബ്ലോക്ക‍്‍ലി, പൈത്തണ്‍ പ്രോഗ്രാമിങ് തുടങ്ങിയവ വിശദമായിത്തന്നെ പരിചയപ്പെടുന്നു.




പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി ഇന്ന് തിരുവനന്തപുരം ക്യാമ്പില്‍ വച്ച് എ.ഐ/ റോബോട്ടിക്സ് ആക്ടിവിറ്റി ബുക്കിന്റെ പ്രകാശനം നടത്തും.

Reactions

MORE STORIES

"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
പതിനൊന്നാം വാർഡ് കൈയ്യടക്കി റൂബി ആൻ്റോ പടിഞ്ഞാറേക്കര (കേരള കോൺഗ്രസ് (എം)
പാലായിൽ ക്രിസ്തുമസ് രാവ് 2025 കരോൾ മത്സരം നാളെ (വ്യാഴം) വൈകിട്ട് 6 ന് പാലാ ടൗൺ ആർ വി പാർക്ക് ഓപ്പൺ ഓഡിറ്റോറിയത്തിൽ
മാണി.സി.കാപ്പന്റെ വാർഡ് ജോസ്.കെ.മാണി പിടിച്ചു, ജിജി ബൈജു കൊല്ലംപറമ്പിൽ വിജയിച്ചു
നഗരസഭയുടെ പകരം തീർത്ത് കരൂർ പിടിച്ചടക്കി എൽ.ഡി.എഫിൻ്റെ മധുര തിരിച്ചടി
പാലാ നഗരസഭ: ജോർജ്കുട്ടി ചെറുവള്ളി (അഞ്ചാം വാർഡ്) വിജയിച്ചു
ശ്രീനിവാസൻ അന്തരിച്ചു; 48 വർഷം നീണ്ട സിനിമാ ജീവിതത്തിന് വിട
പാലായിൽ ഒന്നാം സ്ഥാനത്ത് ബി എം ടിവി
ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തിര​ഞ്ഞെ​ടുപ്പ്: കോവിഡ് രോ​ഗികൾക്കും വോട്ട്