Hot Posts

6/recent/ticker-posts

റോഡിനു നടുവിലെ വൈദ്യുത തൂണുകൾ മാറ്റുവാൻ നടപടി: ചീരാംകുഴി - പാനായിൽ റോഡിന് വീതി കൂടും



പാലാ: റോഡിന് വീതി കൂട്ടിയപ്പോൾ എട്ടോളം വൈദ്യുത തൂണുകൾ റോഡിന് മദ്ധ്യത്തിലായതോടെ റോഡ് നവീകരണം മുടങ്ങി. കവീകുന്ന് ചീരാംകുഴി - പാനായിൽ ചെക് ഡാം റോഡിൻ്റെ ടാറിംഗാണ് മുടങ്ങിക്കിടക്കുന്നത്. 



വൈദ്യുത തൂണുകൾ കാരണം സുഗമമായ ഇരു നിര വാഹന ഗതാഗതം തടസ്സപ്പെടുന്ന സ്ഥിതിയാണ്. ഇതു സംബന്ധിച്ച് വാർഡ് കൗൺസിലർ ജോസ് ചീരാംകുഴി നഗരസഭാ കൗൺസിലിൽ വിഷയം ശ്രദ്ധയിൽ കൊണ്ടുവന്നതിനെ തുടർന്നാണ് നഗരസഭയിലെ ഏഴ് എട്ട് വാർഡുകളിലൂടെയുള്ള റോഡിലെ വൈദ്യുത തൂണുകൾ മാറ്റുവാൻ നടപടിയായത്.  



40000 ൽ പരം രൂപ ഇതിനായി വൈദ്യുത ബോർഡിന് നൽകും. വൈദ്യുത തൂണുകൾ മാറ്റി എത്രയും വേഗം റീ ടാർ ചെയ്ത് തകർന്ന കിടക്കുന്ന റോഡ് ഗതാഗത യോഗ്യമാക്കുമെന്ന് ചെയർമാൻ ഷാജു.വി.തുരുത്തൻ പറഞ്ഞു.


Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മീനച്ചിലാറ്റില്‍ കാണാതായ യുവാക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; കളരിയാമാക്കൽ ചെക്ക് ഡാം തുറക്കും
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍