Hot Posts

6/recent/ticker-posts

എസ്.എം.വൈ.എം പ്രവിത്താനം യൂണിറ്റിന്റെ പ്രവർത്തനവർഷ ഉദ്ഘാടനം നടന്നു



പ്രവിത്താനം: പ്രാർത്ഥന നിർഭരമായ പ്രവർത്തനത്തെകുറിച്ച് ക്രൈസ്തവ യുവത്വത്തെ ഉദ്ബോധിപ്പിച്ചുകൊണ്ട് എസ്.എം.വൈ.എം പ്രവിത്താനം യൂണിറ്റിന്റെ 2024 പ്രവർത്തനവർഷ ഉദ്ഘാടനം നടന്നു. ഫെറോന വികാരി വെരി.റവ.ഫാ.ജോർജ് വേളൂപറമ്പിൽ പ്രവർത്തനവർഷ ഉദ്ഘാടനം നിർവഹിച്ചു. 


യൂണിറ്റ് ഡയറക്ടർ ഫാ.ജോസഫ് കുറുപ്പശ്ശേരിയിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ, അസിസ്റ്റന്റ് വികാരി ഫാ.ജോർജ് പോളച്ചിറകുന്നുംപുറം അനുഗ്രഹ പ്രഭാഷണം നടത്തി. ഇത്തരം സംഘടനകളുടെ സഭയിലെ ആവശ്യകതയും പ്രവർത്തനങ്ങളോടൊപ്പം പ്രാർത്ഥനയും ഒരുപോലെ കൊണ്ടുപോകേണ്ടതിന്റെ അനിവാര്യതയെപ്പറ്റിയും വൈദികർ സൂചിപ്പിച്ചു.


പ്രസ്തുത യോഗത്തിൽ എസ്.എം.വൈ.എം പാലാ രൂപത വൈസ് പ്രസിഡന്റ് റ്റിൻസി ബാബു, ട്രഷറർ അൻവിൻ സോണി, യൂണിറ്റ് വൈസ് ഡയറക്ടർ സിസ്റ്റർ ആൻസി CMC, ആനിമേറ്റർ സുനു സാജ്, എ യൂണിറ്റ് പ്രസിഡന്റ് മാര്‍ട്ടിന്‍ സാബു, ബി യൂണിറ്റ് പ്രസിഡന്റ് ആര്യ സിജി, ഫൊറോന കൗണ്‍സിലേഴ്സ് സഖറിയാസ് ജെയിംസ്, മിന്നു വിനു എന്നിവർ സംസാരിച്ചു.



പരിപാടികള്‍ക്ക് ഡെയ്ന്‍ ജോസ്, ടോമിന്‍ ബെന്നി, ഫെലിക്സ് ടോം, ക്രിസ്റ്റോ ജോസഫ്, റോസ് തോമസ്, ജെനറ്റ് ജോസ്, അലീസ റോയി, അലീന ജോര്‍ജ്, എലിസബത്ത് ജോസഫ് എന്നിവര്‍ നേതൃത്വം നല്‍കി.





Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍
മീനച്ചിലാറ്റില്‍ കാണാതായ യുവാക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; കളരിയാമാക്കൽ ചെക്ക് ഡാം തുറക്കും