Hot Posts

6/recent/ticker-posts

തീക്കോയി ഗ്രാമപഞ്ചായത്തിൽ കുടിവെള്ള ടാങ്കുകൾ വിതരണം ചെയ്തു



തീക്കോയി: തീക്കോയി ഗ്രാമപഞ്ചായത്ത് 2023-24 വാർഷിക പദ്ധതി പ്രകാരം പട്ടികജാതി - പട്ടികവർഗ വിഭാഗങ്ങൾക്കുള്ള പി വി സി വാട്ടർ ടാങ്കുകൾ വിതരണം ചെയ്തു. 500 ലിറ്ററിന്റെ 24 ടാങ്കുകൾ എസ് റ്റി വിഭാഗങ്ങൾക്കും 22 ടാങ്കുകൾ എസ് സി വിഭാഗങ്ങൾക്കുമാണ് നൽകിയത്. 



വിതരണോത്ഘാടനം പ്രസിഡന്റ്‌ കെ.സി ജെയിംസ് നിർവ്വഹിച്ചു. മെമ്പർമാരായ മോഹനൻ കുട്ടപ്പൻ, മാളു ബി മുരുകൻ, വി ഇ ഒ മാരായ ടോമിൻ ജോർജ്, ആകാശ് ടോം എന്നിവർ പങ്കെടുത്തു.




Reactions