Hot Posts

6/recent/ticker-posts

വിമോചന സമര രക്തസാക്ഷി അനുസ്മരണം നടത്തി




അങ്കമാലി: ദേശീയപാതയിൽ നിന്ന് അങ്കമാലി നഗരസഭ മന്ദിരത്തിലേക്ക് പ്രവേശിക്കുന്ന റോഡിന് വിമോചന സമര രക്തസാക്ഷി റോഡ് എന്ന് നാമകരണം ചെയ്യണം, അങ്കമാലി ടൗൺ ചതുരത്തിൽ രക്തസാക്ഷികളുടെ ഓർമ്മക്കായി സ്മാരകം സ്ഥാപിക്കണം, ഇവരുടെ കുടുംബങ്ങളെ സംരക്ഷിക്കാൻ സർക്കാർ തലത്തിൽ നടപടി സ്വീകരിക്കണമെന്ന് കേരള പ്രതികരണ വേദി ആവശ്യപ്പെട്ടു.


ഇവരുടെ കുടുംബാംഗങ്ങൾക്ക് പ്രതികരണ വേദിയുടെ ആഭിമുഖ്യത്തിൽ പെൻഷൻ ഫണ്ടും പാരിതോഷികവും വിതരണം ചെയ്തു. രക്ത സാക്ഷികളുടെ ഓർമ്മക്കായി ബസിലീക്കയിൽ ദിവ്യബലി, തുടർന്ന് കല്ലറയിൽ അനുസ്മരണ പ്രാർതഥന, പുഷ്പ ചക്രം അർപ്പിക്കൽ, തിരി കത്തിക്കൽ, പൂവ് വിതറൽ എന്നിവ ഉണ്ടായിരുന്നു. 






അനുസ്മരണ പ്രാർത്ഥനകൾക്ക് ബസിലിക്ക റെക്ടർ ഫാ. ലൂക്കോസ് കുന്നത്തൂർ നേതൃത്വം നൽകി. വിമോചന സമര നേതാവ് അഡ്വ. ഗർവ്വാസീസ് അരീക്കൽ, മുനിസിപ്പൽ മുൻ ചെയർമാൻ എം.എൽ. ജോൺ, ഫാ. ജെൻസ് പാലച്ചുവട്ടിൽ, ഫാ. ആൻസൻ നടുപറമ്പിൽ, വേദി ചെയർമാൻ ജോസ് വാപ്പാലശേരി, മുനിസിപ്പൽ കൗൺസിലർമാരായ ബാസ്റ്റിൻ ഡി. പാറയ്ക്കൽ, ലില്ലി ജോയി, സാജു നെടുങ്ങാടൻ, പോൾ ജോവർ, ഷാൻ്റോ പടയാട്ടിൽ എന്നിവർ നേതൃത്വം നൽകി. 


തുടർന്ന് പള്ളി അങ്കണത്തിൽ നടന്ന അനുസ്മരണ സമ്മേളനം സീറോ മലബാർ സഭ അൽമായ ഫോറം സെക്രട്ടറി ടോണി ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു. വേദി ജനറൽ സെക്രട്ടറി പി.ഐ നാദിർഷ അധ്യക്ഷത വഹിച്ചു. പ്രതികരണ വേദി ചെയർമാൻ ജോസ് വാപ്പാലശേരി അനുസ്മരണ പ്രഭാഷണം നടത്തി. 



എൻ.ആർ. രാമചന്ദ്രൻ നായർ, ഷൈബി പാപ്പച്ചൻ, എ.കെ. സുരേന്ദ്രൻ, ടിൻ്റോ പള്ളിപ്പാട്ട്, കെ.പി. ഗെയിൻ, ആൻ്റു പടയാട്ടിൽ, ഡേവീസ് കല്ലേലി, മാർട്ടിൻ കിഴക്കേടത്ത് എന്നിവർ പ്രസംഗിച്ചു.

Reactions

MORE STORIES

പാലാ രൂപതാ കുടുംബ കൂട്ടായ്മയുടെ 'ജീവമന്ന ' വചന പഠന പരമ്പര ഉദ്ഘാടനം ചെയ്തു
വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ പ്രഭാതഭക്ഷണ വിതരണ ഉദ്ഘാടനം നടന്നു
നേത്ര പരിശോധനാ ക്യാമ്പ് നാളെ പാലായിൽ
വോട്ടർപട്ടിക: ഓഗസ്റ്റ് 12 വരെ പേരു ചേർക്കാം
പാലായിൽ വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം
'കൃഷിയിടം മുതൽ കർഷകർക്കൊപ്പം' സമഗ്ര പദ്ധതി നടപ്പിലാക്കും: മാർ ജോസഫ് കല്ലറങ്ങാട്ട്
ദുർഗ് സംഭവം: ആസൂത്രിതം, കള്ളക്കേസ് പിൻവലിക്കണം, കുറ്റവാളികളെ തുറുങ്കിലടയ്ക്കണം: ഡാൻ്റീസ് കൂനാനിക്കൽ
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
പാലാ രൂപത പ്ലാറ്റിനം ജൂബിലി സ്‌മാരക പാലാ സാൻതോം ഫുഡ് ഫാക്ടറി ഉദ്ഘാടനം ജൂലൈ 14 ന്
വിവേചനങ്ങൾക്കതീതമായി മനുഷ്യനെ സമീപിക്കാൻ സാധിക്കുന്നതാണ് ഏറ്റവും വലിയ സന്തോഷം: ഷാഹുൽ ഹമീദ് ഐ.പി.എസ്