Hot Posts

6/recent/ticker-posts

ജിമ്മി ജോസ് സാറിന്റെ ചേതനയറ്റ ഭൗതികശരീരം കണ്ട് വിതുമ്പി കടനാട് സ്കൂളിലെ പ്രിയ വിദ്യാർത്ഥികളും സഹഅദ്ധ്യാപകരും




കടനാട് സെന്റ് സെബാസ്റ്റ്യൻസ് ഹയർസെക്കൻഡറി സ്കൂൾ അധ്യാപകനായിരുന്ന അന്തരിച്ച ജിമ്മി ജോസ് സാറിന്റെ ഭൗതിക ശരീരം സ്കൂൾ മുറ്റത്ത് പൊതുദർശനത്തിന് എത്തിച്ചു. 


സഹ അദ്ധ്യാപകരും വിദ്യാർത്ഥികളും സ്കൂൾ മാനേജ്മെന്റും നിറകണ്ണുകളോടെ ആദരാഞ്ജലികളർപ്പിച്ചു. തലേ ദിവസം വരെ തങ്ങളോടൊപ്പം ഉണ്ടായിരുന്ന ജിമ്മിസാറിന്റെ വിയോ​ഗം ഏറെ ഞെട്ടലോടെയാണ് സഹപ്രവർത്തകർ അറിഞ്ഞത്.




വ്യാഴാഴ്ച രാവിലെയാണ് മാനത്തൂർ പനയ്ക്കപ്പാത്തിയിൽ (ചീങ്കല്ലേൽ) ജിമ്മി ജോസ് (49) വീടിനു സമീപം പുരയിടത്തിൽ വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റു മരിച്ചത്. രാവിലെ സ്കൂളിൽ വരുന്നതിന് മുമ്പ് പുരയിടത്തിൽ കൃഷിപണികൾ ചെയ്യാറുള്ള ജിമ്മി ജോസിന് ഇരുമ്പ് തോട്ടി അബദ്ധത്തിൽ ലൈനിൽ തട്ടിയാണ് അപകടം സംഭവിച്ചത്







മൂന്നു വർഷമായി കടനാട് സ്കൂളിൽ ഇംഗ്ലീഷ് അധ്യാപകനായിരുന്നു ജിമ്മി ജോസ്. സ്കൂൾ ഹെഡ്മാസ്റ്റർ സജി തോമസ്, സ്കൂൾ മാനേജർ ഫാ.അഗസ്റ്റിൻ അരഞ്ഞാണി പുത്തൻപുര, പി.ടി.എ പ്രസിഡന്റ് സിബി അഴകൻപറമ്പിൽ, ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ, പാലാ മുനിസിപ്പൽ ചെയർമാൻ ഷാജു തുരുത്തൻ, പ്രൊഫ. ലോപ്പസ് മാത്യു തുടങ്ങി നിരവധി പ്രമുഖർ അന്ത്യോപചാരം അർപ്പിച്ചു. ഉച്ച കഴിഞ്ഞ് മൂന്നിന് വസതിയിൽ ശുശ്രൂഷകൾക്കു ശേഷം മാനത്തൂർ സെന്റ് മേരീസ് പള്ളിയിൽ മൃതദേഹം സംസ്കരിക്കും.



Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മീനച്ചിലാറ്റില്‍ കാണാതായ യുവാക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; കളരിയാമാക്കൽ ചെക്ക് ഡാം തുറക്കും
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍