കോട്ടയം: വീടുകളിൽ ഒറ്റപ്പെട്ടുപോയ വയോജനങ്ങൾക്കായി ക്ഷേമപദ്ധതികൾ നടപ്പാക്കാൻ നടപടികൾ ആലോചനയിലുണ്ടെന്ന് കോട്ടയം ജില്ലാ കളക്ടർ ജോൺ വി. സാമുവൽ. ചുമതലയേറ്റശേഷം ജില്ലാ കളക്ടറുടെ ചേംബറിൽ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മക്കളും ബന്ധുക്കളും വിദേശത്തായതിനാൽ വീടുകളിൽ ഒറ്റയ്ക്കായി പോകുന്ന വയോജനങ്ങളുടെ എണ്ണം മധ്യതിരുവിതാംകൂറിൽ, പ്രത്യേകിച്ചു കോട്ടയം ജില്ലയിൽ കൂടുതലാണ്. ഇവർക്കു വിനോദത്തിനും സ്വാന്തനചികിത്സയ്ക്കും വേണ്ടി സന്നദ്ധ സംഘടനകളുമായി ചേർന്നുള്ള പദ്ധതികളാണ് മനസിലുള്ളതെന്നു ജില്ലാ കളക്ടർ പറഞ്ഞു.