Hot Posts

6/recent/ticker-posts

KPSTA ഈരാറ്റുപേട്ട ഉപജില്ലയുടെ ആഭിമുഖ്യത്തിൽ ഉമ്മൻ ചാണ്ടി അനുസ്മരണം നടത്തി

ഈരാറ്റുപേട്ട: കെ പി എസ് ടി എ ഈരാറ്റുപേട്ട ഉപജില്ലാ സമിതിയുടെ നേതൃത്വത്തിൽ മണിയംകുളം രക്ഷാഭവനിൽ ഉമ്മൻ ചാണ്ടി അനുസ്മരണം നടത്തി. കോട്ടയം റവന്യൂ ജില്ലാ പ്രസിഡന്റ് ആർ രാജേഷ് ഉദ്ഘാടനം ചെയ്തു.


സ്നേഹ സ്പർശം എന്ന പേരിൽ കെ പി എസ് ടി എ അംഗങ്ങളായ അധ്യാപകരിൽ നിന്നും സമാഹരിച്ച നിത്യോപയോഗ സാധനങ്ങൾ അന്തേവാസികൾക്ക് വിതരണം ചെയ്തു. 
ഉപജില്ലാ പ്രസിഡന്റ് പ്രിൻസ് അലക്സ്, സെക്രട്ടറി ജോബി ജോസഫ് , ട്രഷറർ ദീപു സെബാസ്റ്റ്യൻ, ഭാരവാഹികളായ യോഗേഷ് ജോസഫ്, സിനു ജോസഫ്, റ്റോം എബ്രഹാം, ഇ.റ്റി. ജോസഫ് എന്നിവർ സന്നിഹിതരായിരുന്നു.

Reactions