Hot Posts

6/recent/ticker-posts

മാർ ആഗസ്തിനോസ് കോളേജിൽ ഗ്രാജുവേഷൻ സെറിമണി നടത്തി

രാമപുരം: മാർ ആഗസ്തിനോസ്  കോളേജിൽ ഗ്രാജുവേഷൻ സെറിമണി നടത്തി. എം.എസ്. ഡബ്ലിയു, എം എച്ച് ആർ എം, എം എസ് സി ബയോടെക്‌നോളേജി, എം. എസ്. സി. ഇലക്ട്രോണിക്സ്, എം എസ് സി കമ്പ്യൂട്ടർ സയൻസ്,എം കോം,എം എ ഇംഗ്ലീഷ് എന്നീ കോഴ്സുകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കാണ് അവാർഡ് നൽകി ആദരിച്ചത്.


ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ  ഗ്രാജുവേഷൻ സെറിമണി ഉദ്ഘാടനം ചെയ്തു.കേരളത്തിൻ്റെ വികസനത്തിന് യുവജനങ്ങൾ തൊഴിൽ ദാതാക്കളാകുന്ന സംരംഭങ്ങൾ ആരംഭിക്കുവാൻ മുന്നിട്ടിറങ്ങണമെന്ന് റോഷി അഗസ്റ്റിൻ പറഞ്ഞു. ജി യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസിലർ ഡോ ബാബു സെബാസ്റ്റ്യൻ മുഖ്യ പ്രഭാഷണം നടത്തി  സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. 
സർക്കാർ, സ്വകാര്യ മേഖലയിൽ ഉള്ള തൊഴിലവസരങ്ങൾ നേടിയെടുക്കാനുള്ള പരിശ്രമം പുതുതലമുറയുടെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ബയോടെക്നോളജിയിൽ   പി എച്ച് ഡി നേടിയ കോളേജിലെ  ബയോടെക്നോളജി വിഭാഗം അധ്യാപികയായ രതി സി ആർ നെ ചടങ്ങിൽ ആദരിച്ചു.
കോളേജ് മാനേജർ റവ ഫാ ബർക്ക്മാൻസ് കുന്നുംപുറം അധ്യക്ഷത വഹിച്ച യോഗത്തിൽ രാമപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ലിസമ്മ മത്തച്ഛൻ, പ്രിൻസിപ്പൽ ഡോ. ജോയി ജേക്കബ്, വൈസ് പ്രിൻസിപ്പൽ മാരായ ഫാ.ജോസഫ് ആലഞ്ചേരി, സിജി ജേക്കബ്, അഡ്മിനിസ്ട്രേറ്റിവ്  ഓഫീസർ മാരായ രാജീവ് ജോസഫ്, പ്രകാശ് ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.
Reactions

MORE STORIES

തീക്കോയി ഹയർ സെക്കൻഡറി സ്കൂളിൽ മെഗാ രക്തദാന ക്യാമ്പ്
രാഷ്ട്രപതി ദ്രൗപതി മുർമു നാളെ പാലായിൽ: ഒരുക്കങ്ങൾ പൂർത്തിയായി
കോട്ടയം ജില്ലയിൽ ഡ്രോണുകളും ഹെലികോപ്റ്ററുകളും പറത്തുന്നത് നിരോധിച്ചു
'പാലാ ഫുഡ് ഫെസ്റ്റ് - 2025': പാലായിൽ രുചിയുടെ മഹാമേളയ്ക്ക് തിരികൊളുത്തി
ഫാത്തിമാപുരം കമ്പനിയുടെ വിപണനകേന്ദ്രം അരുണാശ്ശേരിയിൽ ആരംഭിച്ചു
തീക്കോയി കുടുംബാരോഗ്യ കേന്ദ്രം പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി വീണ ജോർജ് നിർവഹിക്കും
പ്രവിശ്യാ ബാഡ്മിൻറ്റൺ: ഡിപോളിനും സെൻറ് ജോസഫ്സിനും കിരീടം
വിദ്യാർഥികളെ തിരുത്താനും അച്ചടക്കം ഉറപ്പാക്കാനുമുള്ള അധ്യാപകരുടെ ചൂരൽ പ്രയോഗം കുറ്റകരമല്ല: ഹൈക്കോടതി
അറബിക്കടലിൽ തീവ്രന്യൂനമർദം!
'റെഡി റ്റു കുക്ക് സ്റ്റാൾ, മീറ്റ് ആൻ്റ് ഫിഷ് സ്റ്റാൾ' ഉദ്ഘാടനം ചെയ്തു