Hot Posts

6/recent/ticker-posts

ആസിഫ് അലിയെ അപമാനിച്ച രമേഷ് നാരായണൻ എന്ന സംസ്ക്കാര ശൂന്യൻ!

നടൻ ആസിഫലിയോട് രമേഷ് നാരായണന് എന്താണ് അയിത്തം? നൂറുകണക്കിന് ആളുകൾക്ക് മുന്നിൽ, ഒരു പൊതുചടങ്ങിൽ ക്യാമറകൾക്ക് മുന്നിൽ അപമാനിതൻ ആവുക എന്നത് ഭീകരമായ അവസ്ഥ ആണ്. 
മലയാളത്തിന്റെ ജനപ്രിയ നടൻ, ചെറു പുഞ്ചിരിയോടെ മാത്രം സഹ പ്രവർത്തകരെ കാണാറുള്ള ആസിഫ് അലിയെ പൊതു വേദിയിൽ വച്ച് അപമാനിച്ച രമേഷ് നാരായണൻ എന്ന സംസ്ക്കാര ദരിദ്രനെ ഈ സാംസ്ക്കാരിക കേരളം ചവിട്ടി പുറത്താക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നു.
എം. ടി വാസുദേവൻ നായരുടെ ഒൻപത് കഥകളെ ആസ്പദമാക്കി ഒരുങ്ങുന്ന ആന്തോളജി ചിത്രം ‘മനോരഥങ്ങൾ’ളുടെ ട്രെയിലര്‍ റിലീസ് ചടങ്ങിൽ വച്ച് സംഗീത സംവിധായകൻ രമേഷ് നാരായണന്‍ ആദരം ഏറ്റുവാങ്ങാൻ വേദിയിലെത്തുന്നു. അയാൾക്ക് ചടങ്ങില്‍ ആദരം നല്‍കാന്‍ ആസിഫ് അലിയെയാണ് ക്ഷണിച്ചത്. ആസിഫ് അലി വരികയും രമേഷ് നാരായണന് പുരസ്കാരം നല്‍കുകയും ചെയ്തു.
എന്നാല്‍ ഒരു താല്‍പര്യവും ഇല്ലാതെ ആസിഫിന്റെ മുഖത്ത് പോലും നോക്കാതെ ഫലകം വാങ്ങിയ രമേഷ് ആസിഫിന് ഹസ്തദാനം പോലും നല്‍കിയില്ല. മാത്രമല്ല ആസിഫലിയെ ശ്രദ്ധിക്കാതെ അകലെ നിന്ന സംവിധായകന്‍ ജയരാജിനെ രമേഷ് നാരായണൻ തന്നെ കൈ കാട്ടി വിളിച്ച് ആ പുരസ്കാരം അദ്ദേഹത്തിന്റെ കയ്യില്‍ നല്‍കിയ ശേഷം തിരികെ വാങ്ങുന്നു. 

അപമാന ഭാരത്താൽ തലതാഴ്ത്തി മടങ്ങേണ്ട അവസ്ഥ. ആസിഫലി നല്ല കുടുംബത്തിൽ പിറന്നതിന്റെ മ​ഹത്വം കൊണ്ട് അവിടെ വച്ച് മറുപടി നൽകിയില്ല. രമേഷ് നാരായണന്റെ പുഴുക്കുത്തേറ്റ വികൃത മനസ്സ് കാണേണ്ടത് നമ്മൾ മലയാളികളാണ്.
Reactions

MORE STORIES

പാലാ രൂപത പ്ലാറ്റിനം ജൂബിലി മിഷനറി മഹാസംഗമം: പന്തൽ കാൽ നാട്ടുകർമ്മം നടന്നു
ബസ് സ്റ്റാൻഡിൽ അശാസ്ത്രീയമായ രീതിയിൽ ശൗചാലയ നിര്‍മ്മാണം; പുന:പരിശോധിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികളിലേക്ക്: വനിതാ കോൺഗ്രസ് എം
മെയ് 1 മുതൽ എടിഎം ഉപയോ​ഗിക്കുന്നവർ ജാ​ഗ്രതൈ! പിൻവലിക്കൽ നിരക്കുകൾ വർദ്ധിക്കും
'കാർഷിക സംരംഭക സാധ്യതകളും സഹകരണ മേഖലയും' ജില്ലാ തല സെമിനാർ കോട്ടയത്ത്
തിരുവാതുക്കൽ ഇരട്ടക്കൊലപാതകം: പ്രതി പിടിയിൽ
ഫ്യൂച്ചർ സ്റ്റാർസ്: സൗജന്യ സിവിൽ സർവീസ് ഓറിയന്റേഷൻ ക്യാമ്പ് മെയ് 9 ന് ആരംഭിക്കും
ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാരം ഇന്ന്
എൻ്റെ കേരളം മേള: കോട്ടയത്തിന് കാഴ്ചകളുടെ ആഘോഷവേള; എത്തുന്നത് ആയിരങ്ങൾ
"പാലാ നഗരസഭാ ഭരണം സമസ്ത മേഖലകളിലും കെടുകാര്യസ്ഥതയുടെ പര്യായം", കടുത്ത ആരോപണങ്ങളുമായി പ്രതിപക്ഷം രംഗത്ത്
YMCWA ചേർപ്പുങ്കലിന്റെ നേതൃത്വത്തിൽ ജാഗ്രതാ സമിതിയുടെ അവലോകന യോഗം നടന്നു