Hot Posts

6/recent/ticker-posts

നെഹ്‌റുട്രോഫി ബോട്ട് റേസ്: ഓൺലൈൻ ടിക്കറ്റ് വിതരണം മന്ത്രി ഉദ്ഘാടനം ചെയ്തു

ആലപ്പുഴ: ഓഗസ്റ്റ് 10ന് ആലപ്പുഴ പുന്നമടക്കായലിൽ നടക്കുന്ന നെഹ്റുട്രോഫി ബോട്ട് റേസിന്റെ ഓൺലൈൻ ടിക്കറ്റ് വിൽപ്പനയുടെ വിതരണ ഉദ്ഘാടനം കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ് കളക്ട്രേറ്റിൽ നിർവഹിച്ചു. സൗത്ത് ഇന്ത്യൻ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ് എന്നിവരാണ് ഓൺലൈൻ ടിക്കറ്റിനുള്ള സൗകര്യം ഒരുക്കുന്നത്. 


മന്ത്രി പി.പ്രസാദ് ഓൺലൈൻ നടപടിക്രമങ്ങൾക്ക് തുടക്കം കുറിച്ചതോടെ വള്ളംകളിയുടെ ഓൺലൈൻ ടിക്കറ്റ് ലഭ്യമായിത്തുടങ്ങി. ഓൺലൈൻ ടിക്കറ്റ് എടുക്കുന്നതിനുള്ള ലിങ്ക് നെഹ്‌റുട്രോഫി ബോട്ട് റേസ് സൊസൈറ്റിയുടെ വെബ്‌സൈറ്റിൽ നിന്ന് ലഭിക്കും. 
www.nehrutrophy.nic.in എന്നതാണ് വെബ്‌സൈറ്റ്. ജില്ലകളക്ടർ അലക്‌സ് വർഗ്ഗീസ്, എ.ഡി.എം. വിനോദ് രാജ്, സബ്കളക്ടർ സമീർ കിഷൻ, ബാങ്ക് ഓഫ് ബറോഡ് പ്രതിനിധികളായ ബീന തോമസ്, എമിൽ ജോസ്, സൗത്ത് ഇന്ത്യൻ ബാങ്ക് പ്രതിനിധികളായ എ.ലക്ഷ്മി, സി.എൽ.പ്രീജോ എന്നിവർ സംസാരിച്ചു.

Reactions

MORE STORIES

തീക്കോയി ഹയർ സെക്കൻഡറി സ്കൂളിൽ മെഗാ രക്തദാന ക്യാമ്പ്
രാഷ്ട്രപതി ദ്രൗപതി മുർമു നാളെ പാലായിൽ: ഒരുക്കങ്ങൾ പൂർത്തിയായി
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
കടുത്തുരുത്തി റബർ മാർക്കറ്റിംങ്ങ് സൊസൈറ്റി: ജോയിന്റ് രജിസ്ട്രാറുടെ അന്വോഷണ റിപ്പോർട്ടിൽ നടപടി സ്വീകരിക്കണം: പി.എൽ.സി. സമര സമിതി
"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
കോട്ടയം ജില്ലയിൽ ഡ്രോണുകളും ഹെലികോപ്റ്ററുകളും പറത്തുന്നത് നിരോധിച്ചു
'പാലാ ഫുഡ് ഫെസ്റ്റ് - 2025': പാലായിൽ രുചിയുടെ മഹാമേളയ്ക്ക് തിരികൊളുത്തി
'മൊൻത' അതിതീവ്ര ചുഴലിക്കാറ്റായി മാറും!
ഫാത്തിമാപുരം കമ്പനിയുടെ വിപണനകേന്ദ്രം അരുണാശ്ശേരിയിൽ ആരംഭിച്ചു
തീക്കോയി കുടുംബാരോഗ്യ കേന്ദ്രം പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി വീണ ജോർജ് നിർവഹിക്കും