Hot Posts

6/recent/ticker-posts

ഉമ്മൻചാണ്ടിയുടെ ഓർമ്മകൾ എന്നും ജന മനസിൽ നിറഞ്ഞു നിൽക്കും: സജി മഞ്ഞക്കടമ്പിൽ

പുതുപ്പള്ളി: രാഷ്ട്രീയത്തിനു അതീതമായി വികസന രംഗത്തും സാധാരണക്കാരും പാവപ്പെട്ടവരുമായ ആളുകളുടെ പുരോഗതിക്കും ഉന്നമനത്തിനും വേണ്ടി നിസ്വാർഥ സേവനം അനുഷ്ഠിച്ച ഉമ്മൻ‌ചാണ്ടി സാറിന്റെ ഓർമ്മകൾ എന്നും ജനമനസുകളിൽ നിറഞ്ഞു നിൽക്കുമെന്ന് കേരളാ കോൺഗ്രസ് ഡെമോക്രാറ്റിക്ക് ചെയർമാൻ സജി മഞ്ഞക്കടമ്പിൽ അഭിപ്രായപ്പെട്ടു.


ആരോപണത്തിന്റെ പേരിൽ മൃഗീയമായി വേട്ടയാടപ്പെട്ട നിരപരാധിയായ ജനനേതാവായിരുന്നു ഉമ്മൻചാണ്ടിയെന്നും സജി പറഞ്ഞു. ആരോപണത്തിന്റെ പേരിൽ വ്യക്തികളെ കുറ്റക്കാരനാണന്ന് വിധിക്കുന്ന രാഷ്ട്രീയ നേതൃത്വവും, മാധ്യമങ്ങളും കോടതി കുറ്റക്കാരൻ എന്ന് വിധിക്കും വരെ ആരോപണവിധേയരെ അധിക്ഷേപിക്കുന്ന നടപടി ഇനിയെങ്കിലും അവസാനിപ്പിക്കണമെന്നും സജി ആവശ്യപ്പെട്ടു.
ഉമ്മൻചാണ്ടി സാറിന്റെ ഒന്നാം ചരമ വാർഷികത്തോട് അനുബന്ധിച്ചു കബറിടത്തിങ്കൽ കേരളാ കോൺഗ്രസ് ഡെമോക്രാറ്റിക് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പ ചക്രം സമർപ്പിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. 
കേരള കോൺഗ്രസ്‌ വൈസ് ചെയർമാൻ ബാലു ജി വെള്ളിക്കര, ട്രെഷറർ റോയ് ജോസ്, കോട്ടയം ജില്ലാ പ്രസിഡന്റ് ഗണേഷ് ഏറ്റുമാനൂർ, ഭാരവാഹികളായ അഡ്വ: സെബാസ്റ്റ്യൻ മണിമല, മോഹൻദാസ് അമ്പലാറ്റ്, ജയിസൺ മാത്യു, ബിനു ആയിരമല, രജിത്ത് എബ്രാഹം, അഡ്വ: മഞ്ജു കെ നായർ, അഡ്വ: രാജേഷ് പുളയനത്ത്, കെ. ഉണ്ണികൃഷ്ണൻ, എൽ.ആർ. വിനയചന്ദ്രൻ, സുമേഷ് നായർ, രാജേഷ് ഉമ്മൻ കോശി, സലിംകുമാർ കാർത്തികേയൻ, പുതുക്കോണം സുരേഷ്, ഹരി ഇറയാംകോട് സന്തോഷ് മൂക്കിലിക്കാട്ട്, ഷാജി തെള്ളകം, സന്തോഷ് വള്ളോംകുഴിയിൽ, ജി ആഗദീശ്, കെ.എം. കുര്യൻ, സി.എം. ജേക്കബ് തുടങ്ങിയവർ പ്രസംഗിച്ചു.
Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മീനച്ചിലാറ്റില്‍ കാണാതായ യുവാക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; കളരിയാമാക്കൽ ചെക്ക് ഡാം തുറക്കും
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍