Hot Posts

6/recent/ticker-posts

മുണ്ടക്കയത്ത്‌ ഓപ്പൺ ജിം പ്രവർത്തനമാരംഭിച്ചു

കോട്ടയം: ജില്ലാ പഞ്ചായത്ത് മുണ്ടക്കയം ഡിവിഷനിൽ ഓപ്പൺ ജിം പ്രവർത്തനമാരംഭിച്ചു. മുണ്ടക്കയം ബൈപാസ് റോഡിന് സമീപം പണി കഴിപ്പിച്ചിരിക്കുന്ന ജിമ്മിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദു നിർവഹിച്ചു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഖ ദാസ് അധ്യക്ഷത വഹിച്ചു.


ജില്ലാ പഞ്ചായത്ത് 2022-23 സാമ്പത്തിക വർഷ പദ്ധതിയിലുൾപ്പെടുത്തി പത്തുലക്ഷം രൂപ മുടക്കിയാണ് ഓപ്പൺ ജിം പണി കഴിപ്പിച്ചിട്ടുള്ളത്. പത്തിലധികം ഉപകരണങ്ങളുണ്ട്. കാർഡിയോ, സ്ട്രങ്ങ്തനിംഗ് എന്നിവ ചെയ്യുന്നതിനുള്ള സൗകര്യമുണ്ട്. 
സ്ത്രീകളെയും കുട്ടികളെയും ലക്ഷ്യമിട്ടാണ് ജിം പ്രവർത്തനം. ഓപ്പൺ ജിമ്മിലെ പ്രവേശനം സൗജന്യമാണ്. ബ്ലോക്ക് പ്രസിഡന്റ് അജിത രതീഷ്, ബ്ലോക്ക് പഞ്ചായത്തംഗം ജോഷി മംഗലം, ഗ്രാമപഞ്ചായത്തംഗം ലിസി ജിജി എന്നിവർ പങ്കെടുത്തു.
Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മീനച്ചിലാറ്റില്‍ കാണാതായ യുവാക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; കളരിയാമാക്കൽ ചെക്ക് ഡാം തുറക്കും
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍