Hot Posts

6/recent/ticker-posts

പാലായില്‍ നടന്ന അറുപതാമത് സംസ്ഥാന സീനിയര്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കോട്ടയത്തിന് കിരീടം

പാലാ: അറുപതാമത് സംസ്ഥാന സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ മത്സരം സെൻ തോമസ് കോളേജിൽ നടന്നു. ഫൈനൽ മത്സരത്തിൽ ആതിഥേയരായ കോട്ടയം ജില്ല - തിരുവനന്തപുരം ജില്ലാ ടീമിനെ നേരിട്ടു പ്രസ്തുത മത്സരത്തിൽ 58 മത്തെ മിനിറ്റിൽ ഫെബിൻ നേടിയ ഒരു ഗോളിലൂടെ കോട്ടയം ജില്ല വിജയികളായി. 

നീണ്ട ഏഴ് വർഷത്തെ കാത്തിരിപ്പിന് ശേഷം കോട്ടയം ജില്ല സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിന്റെ ജേതാക്കളായ വിജയികൾക്ക് പാലാ എംഎൽഎ മാണി സി കാപ്പൻ, ഡി എഫ് പ്രസിഡണ്ട് കമറുദ്ദീൻ അറക്കൽ, മുൻസിപ്പൽ ചെയർമാൻ ഷാജു വിതുരത്തൻ എന്നിവർ സമ്മാനങ്ങൾ നൽകി.

സമാപന സമ്മേളനത്തിൽ ബൈജു കൊല്ലംപറമ്പിൽ, ജിമ്മി ജോസഫ്, കേരള ഫുട്ബോൾ അസോസിയേഷൻ ട്രഷറർ റെജിനോൾട്ട് വർഗീസ്, ജില്ലാ ഫുട്ബോൾ അസോസിയേഷൻ സെക്രട്ടറി ജിബിൻ ബേബി, ട്രഷറർ മനോജ് സി ജോർജ്, ടൂർണമെന്റ് കോഡിനേറ്റർ അച്ചു എസ്, KFA എക്സിക്യൂട്ടീവ് അംഗം ബിനോജ് കെ ജോർജ് എന്നിവർ സന്നിഹിതരായിരുന്നു.



Reactions

MORE STORIES

തീക്കോയി ഹയർ സെക്കൻഡറി സ്കൂളിൽ മെഗാ രക്തദാന ക്യാമ്പ്
രാഷ്ട്രപതി ദ്രൗപതി മുർമു നാളെ പാലായിൽ: ഒരുക്കങ്ങൾ പൂർത്തിയായി
കോട്ടയം ജില്ലയിൽ ഡ്രോണുകളും ഹെലികോപ്റ്ററുകളും പറത്തുന്നത് നിരോധിച്ചു
'പാലാ ഫുഡ് ഫെസ്റ്റ് - 2025': പാലായിൽ രുചിയുടെ മഹാമേളയ്ക്ക് തിരികൊളുത്തി
ഫാത്തിമാപുരം കമ്പനിയുടെ വിപണനകേന്ദ്രം അരുണാശ്ശേരിയിൽ ആരംഭിച്ചു
തീക്കോയി കുടുംബാരോഗ്യ കേന്ദ്രം പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി വീണ ജോർജ് നിർവഹിക്കും
പ്രവിശ്യാ ബാഡ്മിൻറ്റൺ: ഡിപോളിനും സെൻറ് ജോസഫ്സിനും കിരീടം
വിദ്യാർഥികളെ തിരുത്താനും അച്ചടക്കം ഉറപ്പാക്കാനുമുള്ള അധ്യാപകരുടെ ചൂരൽ പ്രയോഗം കുറ്റകരമല്ല: ഹൈക്കോടതി
അറബിക്കടലിൽ തീവ്രന്യൂനമർദം!
'റെഡി റ്റു കുക്ക് സ്റ്റാൾ, മീറ്റ് ആൻ്റ് ഫിഷ് സ്റ്റാൾ' ഉദ്ഘാടനം ചെയ്തു