Hot Posts

6/recent/ticker-posts

കാളകെട്ടി എ എം എച്ച് എസ് എസിലെ സന്നദ്ധ രക്തദാന ക്യാമ്പ് ശ്രദ്ധേയമായി

കാളകെട്ടി: രക്തദാനം ജീവദാനം, രക്തദാനം മഹാദാനം എന്ന ആപ്തവാക്യത്തിൻ്റെ പ്രാധാന്യം വിദ്യാർത്ഥികളിലും സമൂഹത്തിലും എത്തിക്കുക എന്ന ലക്ഷ്യം മുൻനിർത്തി കാളകെട്ടി അച്ചാമ്മ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ സന്നദ്ധ രക്തദാന ക്യാമ്പ് നടത്തി.

സ്കൗട്ട്, ഗൈഡ്, എൻ എസ് എസ് എന്നീ സംഘടനകളുടെ ആഭിമുഖ്യത്തിൽ   പാലാ ബ്ലഡ് ഫോറം, കൊഴുവനാൽ ലയൺസ് ക്ലബ്, എച്ച്  ഡി  എഫ് സി ബാങ്ക്, എസ് എച്ച് മെഡിക്കൽ സെൻ്റർ ബ്ലഡ് ബാങ്ക് എന്നിവരുടെ സഹകരണത്തോടെയാണ് ക്യാമ്പ് നടത്തിയത്.


സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ രക്തദാനക്യാമ്പിൻ്റെ ഉദ്ഘാടനം ഗവൺമെൻ്റ് ചീഫ് വിപ്പ് ഡോ. എൻ ജയരാജ് നിർവ്വഹിച്ചു. സ്കൂൾ മാനേജർ റവ. ഫാ ആൻ്റണി മണിയങ്ങാട്ട് അദ്ധ്യക്ഷത വഹിച്ച  സമ്മേളനത്തിൽ പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം മുഖ്യപ്രഭാഷണം നടത്തി. 


പ്രിൻസിപ്പൽ ഡോ. ബിനോയ് എം. ജേക്കബ്, ഗ്രാമപഞ്ചായത്ത് മെമ്പർ റാണി റ്റോമി, ലയൺസ് ക്ലബ്ബ് ഡിസ്ട്രിക് പ്രോജക്ട് കോർഡിനേറ്റർ സിബി പ്ലാത്തോട്ടം, സ്റ്റാഫ് സെക്രട്ടറി സെബാസ്റ്റ്യൻ വി. എം, ജയാ ജോൺ, ബിജിമോൾ ജോർജ്, മാസ്റ്റർ ആൻ്റണി വിൻസൻ്റ്, കുമാരി ആവണി എസ്, മാസ്റ്റർ ജോയൽ സജി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.




Reactions

MORE STORIES

"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
പതിനൊന്നാം വാർഡ് കൈയ്യടക്കി റൂബി ആൻ്റോ പടിഞ്ഞാറേക്കര (കേരള കോൺഗ്രസ് (എം)
പാലായിൽ ക്രിസ്തുമസ് രാവ് 2025 കരോൾ മത്സരം നാളെ (വ്യാഴം) വൈകിട്ട് 6 ന് പാലാ ടൗൺ ആർ വി പാർക്ക് ഓപ്പൺ ഓഡിറ്റോറിയത്തിൽ
മാണി.സി.കാപ്പന്റെ വാർഡ് ജോസ്.കെ.മാണി പിടിച്ചു, ജിജി ബൈജു കൊല്ലംപറമ്പിൽ വിജയിച്ചു
നഗരസഭയുടെ പകരം തീർത്ത് കരൂർ പിടിച്ചടക്കി എൽ.ഡി.എഫിൻ്റെ മധുര തിരിച്ചടി
പാലാ നഗരസഭ: ജോർജ്കുട്ടി ചെറുവള്ളി (അഞ്ചാം വാർഡ്) വിജയിച്ചു
പാലായിൽ ഒന്നാം സ്ഥാനത്ത് ബി എം ടിവി
ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തിര​ഞ്ഞെ​ടുപ്പ്: കോവിഡ് രോ​ഗികൾക്കും വോട്ട്
കവളപ്പാറ കൊട്ടാരം: മണ്മറയുന്ന ചരിത്രം