Hot Posts

6/recent/ticker-posts

കേരളത്തെ അരാജകത്വത്തിലേക്ക് നയിക്കുന്ന മുഖ്യമന്ത്രി രാജിവയ്ക്കണം: ബ്ലോക്ക് പ്രസിഡൻ്റ് എൻ സുരേഷ്

പാലാ: മാഫിയ സംരക്ഷകനായ മുഖ്യമന്ത്രി രാജിവയ്ക്കുക, രാഷ്ട്രീയ ലാഭത്തിനായി തൃശ്ശൂർ പൂരം കലക്കിയ ഗൂഢാലോചനക്കാർക്കെതിരെ നടപടി സ്വീകരിക്കുക, ആഭ്യന്തര വകുപ്പിൻ്റെ ക്രിമിനൽവൽക്കരണം അവസാനിപ്പിക്കുക, വിലക്കയറ്റം നിയന്ത്രിക്കുവാൻ സർക്കാർ അടിയന്തിരമായി പൊതു വിപണിയിൽ ഇടപെടുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കോൺഗ്രസ് കരൂർ മണ്ഡലം കമ്മറ്റി പന്തം കൊളുത്തി പ്രകടനം നടത്തി. 

മണ്ഡലം പ്രസിഡൻ്റ് പയസ് മാണി അദ്ധ്യക്ഷത വഹിച്ചു. അഴിമതിയിലും കെടുകാര്യസ്ഥതയിലും ദിനംപ്രതി മുങ്ങിക്കുളിച്ച് കേരളത്തെ അരാജകത്വത്തിലേക്ക് നയിക്കുന്ന മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ് എൻ.സുരേഷ് പ്രകടനം ഉദ്ഘാടനം ചെയ്തുകൊണ്ട് ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയെ റബർ സ്റ്റാമ്പാക്കി പൊളിറ്റിക്കൽ സെക്രട്ടറിയും എ ഡി ജി പി യും അടങ്ങുന്ന ഉപജാപക സംഘം ഭരണ നിയന്ത്രണം മൊത്തമായി പിടിച്ചെടുത്തിരിക്കുന്നുവെന്ന് പ്രസിഡൻ്റ് പറഞ്ഞു. സാബു എബ്രഹാം, ടോമി പാറയിൽ, നവീൻ പുത്തൻപുരക്കൽ, ബാലകൃഷ്ണൻ ഓലേടത്ത്, 

റോയി മണിയമ്മാക്കൽ, ശശി പറഞ്ഞാട്ട്, ജോസഫ് നരിച്ചകുന്നേൽ, മനോജ് വള്ളിച്ചിറ, M.G ബാബുക്കുട്ടൻ, എൻ.എം. ഉതുപ്പാൻ, ഗോപൻ തറപ്പിൽ.പി .വി രാമൻ, ബെന്നി കുറ്റിയാങ്കൽ, സിബി വെട്ടം, ജയിംസ് കുന്നേൽ, ഭാസ്കരൻനായർ, മോഹൻ ദാസ് കല്ലറയ്ക്കൽ, പ്രമോദ്, മാത്യു കാടൻകാവിൽ, എബ്രഹാം എലിവാലുങ്കൽ തുടങ്ങിയവർ പ്രസംഗിച്ചു.


Reactions

MORE STORIES

തീക്കോയി ഹയർ സെക്കൻഡറി സ്കൂളിൽ മെഗാ രക്തദാന ക്യാമ്പ്
രാഷ്ട്രപതി ദ്രൗപതി മുർമു നാളെ പാലായിൽ: ഒരുക്കങ്ങൾ പൂർത്തിയായി
കോട്ടയം ജില്ലയിൽ ഡ്രോണുകളും ഹെലികോപ്റ്ററുകളും പറത്തുന്നത് നിരോധിച്ചു
'പാലാ ഫുഡ് ഫെസ്റ്റ് - 2025': പാലായിൽ രുചിയുടെ മഹാമേളയ്ക്ക് തിരികൊളുത്തി
ഫാത്തിമാപുരം കമ്പനിയുടെ വിപണനകേന്ദ്രം അരുണാശ്ശേരിയിൽ ആരംഭിച്ചു
തീക്കോയി കുടുംബാരോഗ്യ കേന്ദ്രം പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി വീണ ജോർജ് നിർവഹിക്കും
പ്രവിശ്യാ ബാഡ്മിൻറ്റൺ: ഡിപോളിനും സെൻറ് ജോസഫ്സിനും കിരീടം
വിദ്യാർഥികളെ തിരുത്താനും അച്ചടക്കം ഉറപ്പാക്കാനുമുള്ള അധ്യാപകരുടെ ചൂരൽ പ്രയോഗം കുറ്റകരമല്ല: ഹൈക്കോടതി
അറബിക്കടലിൽ തീവ്രന്യൂനമർദം!
'റെഡി റ്റു കുക്ക് സ്റ്റാൾ, മീറ്റ് ആൻ്റ് ഫിഷ് സ്റ്റാൾ' ഉദ്ഘാടനം ചെയ്തു