Hot Posts

6/recent/ticker-posts

ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കുളിൽ 'ചിങ്ങോൽസവം'

ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കുളിൽ ഓണഘോഷം 'ചിങ്ങോൽസവം' എന്ന പേരിൽ വെള്ളിയാഴ്ച വിവിധ പരിപാടികളോടെ നടക്കും. 

വെള്ളിയാഴ്ച രാവിലെ 9.30 ന് ഹെഡ്മാസ്റ്റർ ജോബൈറ്റ് തോമസ് ചിങ്ങോൽസവം ഉദ്ഘാടനം ചെയ്യും. ഹൗസ് അടിസ്ഥാനത്തിൽ അത്ത പൂക്കള മൽസരം, മലയാളി മങ്ക, കൈരളി കുമാരൻ, കറിക്കരിയൽ മൽസരം, പുലികളി എന്നിവ നടത്തും. 
സ്കൂളിലെ ആയിരത്തോളം വിദ്യാർത്ഥികൾക്ക് ഓണസദ്യയും ഓണ പായസവും നല്കും. തുടർന്ന് സമ്മാനദാനം നടക്കും.



Reactions