Hot Posts

6/recent/ticker-posts

സ്നേഹ കുടുക്കകൾ കൈമാറി ജൂണിയർ റെഡ് ക്രോസ്സ് അംഗങ്ങൾ

ചെമ്മലമറ്റം: സഹജീവികളോടുള്ള കാരുണ്യവും സ്‌നേഹവും പ്രകടമാക്കി ചെമ്മലമറ്റം ലിറ്റിൽ ഫ്‌ളവർ ഹൈസ്കുളിലെ റെഡ്ക്രോസ്സ് അംഗങ്ങൾ. ഓണത്തോട് അനുബന്ധിച്ച് ഒരുക്കിയ സ്നേഹ കുടുക്കകൾ ശ്രദ്ധയമായി. 

വിദ്യാർത്ഥികൾ സമ്പാദിച്ച ചെറിയ നിക്ഷേപങ്ങൾ കൂട്ടിയാണ് വിദ്യാർത്ഥികൾ സ്നേഹകുടുക്കകൾ തയ്യാറാക്കി വിവിധ അഗതിമന്ദിരങ്ങൾക്ക് കൈമാറുന്നത്. 

സ്കൂൾ ഹാളിൽ നടന്ന പൊതുസമ്മേളത്തിൽ ഹെഡ് മാസ്റ്റർ ജോബൈറ്റ് തോമസിന് വിദ്യാർത്ഥികൾ സ്നേഹ കുടുക്കകൾ കൈമാറ്റി. റെഡ്ക്രോസ്സ് അധ്യാപകൻ ജോബി തെക്കേതിൽ മുഖ്യപ്രഭാഷണം നടത്തി.



Reactions