Hot Posts

6/recent/ticker-posts

തീക്കോയിൽ കുടുംബശ്രീ ടെയ്ലറിംഗ് സെന്റർ ആരംഭിച്ചു


തീക്കോയി : തീക്കോയി ഗ്രാമപഞ്ചായത്ത് വനിത ഉൽപന്ന വിപണന കേന്ദ്രത്തിൽ കുടുംബശ്രീ സിഡിഎസിന്റെ ആഭിമുഖ്യത്തിൽ ശലഭം ടെയ്ലറിംഗ് സെന്റർ ആരംഭിച്ചു. സ്ത്രീകൾക്ക് ആവശ്യമുള്ള റെഡിമെയ്ഡ് വസ്ത്രങ്ങളുടെ വിപണനവും തയ്യൽ കേന്ദ്ര സംരംഭവുമാണ് ആരംഭിച്ചിട്ടുള്ളത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സി ജെയിംസ് സംരംഭത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.

 സിഡിഎസ് ചെയർപേഴ്സൺ ഷേർലി ഡേവിഡ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് മെമ്പർ ഓമന ഗോപാലൻ, വൈസ് പ്രസിഡണ്ട് മാജി തോമസ് , സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ മോഹനൻ കുട്ടപ്പൻ, ജയറാണി തോമസുകുട്ടി,

കുടുംബശ്രീ സിഡിഎസ് മെമ്പർമാരായ റീത്താമ്മ എബ്രഹാം, ദിവ്യ സുകുമാരൻ, അർജുൻ മോഹനൻ, അനില സി ആർ,  അനുപമ സുനിൽ,  മറ്റ് എഡിഎസ്, സിഡിഎസ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
Reactions

MORE STORIES

തീക്കോയി ഹയർ സെക്കൻഡറി സ്കൂളിൽ മെഗാ രക്തദാന ക്യാമ്പ്
രാഷ്ട്രപതി ദ്രൗപതി മുർമു നാളെ പാലായിൽ: ഒരുക്കങ്ങൾ പൂർത്തിയായി
കോട്ടയം ജില്ലയിൽ ഡ്രോണുകളും ഹെലികോപ്റ്ററുകളും പറത്തുന്നത് നിരോധിച്ചു
'പാലാ ഫുഡ് ഫെസ്റ്റ് - 2025': പാലായിൽ രുചിയുടെ മഹാമേളയ്ക്ക് തിരികൊളുത്തി
ഫാത്തിമാപുരം കമ്പനിയുടെ വിപണനകേന്ദ്രം അരുണാശ്ശേരിയിൽ ആരംഭിച്ചു
തീക്കോയി കുടുംബാരോഗ്യ കേന്ദ്രം പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി വീണ ജോർജ് നിർവഹിക്കും
പ്രവിശ്യാ ബാഡ്മിൻറ്റൺ: ഡിപോളിനും സെൻറ് ജോസഫ്സിനും കിരീടം
വിദ്യാർഥികളെ തിരുത്താനും അച്ചടക്കം ഉറപ്പാക്കാനുമുള്ള അധ്യാപകരുടെ ചൂരൽ പ്രയോഗം കുറ്റകരമല്ല: ഹൈക്കോടതി
അറബിക്കടലിൽ തീവ്രന്യൂനമർദം!
'റെഡി റ്റു കുക്ക് സ്റ്റാൾ, മീറ്റ് ആൻ്റ് ഫിഷ് സ്റ്റാൾ' ഉദ്ഘാടനം ചെയ്തു