Hot Posts

6/recent/ticker-posts

"സല്യൂട്ട് റ്റു സൈലന്റ് വർക്കേഴ്സ്": ഈരാറ്റുപേട്ട ഫയർഫോഴ്സ് ഉദ്യോഗസ്ഥരെ ആദരിച്ചു

ഈരാറ്റുപേട്ട: ജെ.സി.ഐ. പാലാ സൈലോഗ്സിന്റെയും, ചെറുപുഷ്പം ട്രസ്റ്റ്‌ ഹോസ്പിറ്റലിന്റെയും നേതൃത്വത്തിൽ ഈരാറ്റുപേട്ട ഫയർഫോഴ്സ് ഉദ്യോഗസ്ഥരെ ആദരിച്ചു. പൊതുസമൂഹത്തിൽ ഇവർ ചെയ്യുന്ന നിശബ്ദ സേവനത്തിനുള്ള അംഗീകാരമായാണ് ഈ ആദരവ് നൽകിയത്.
ചടങ്ങിൽ ജെ സി ഐ പാലാ സൈലോഗ്സിന്റെ പ്രസിഡന്റ്‌ ജെ. സി.ഓമന രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഈരാറ്റുപേട്ട നഗരസഭ ചെയർപേഴ്സൺ സുഹ്റ അബ്ദുൽ ഖാദർ ഉൽഘാടനം നിർവഹിച്ച് സംസാരിച്ചു.  
ചടങ്ങിൽ ജെ.സി.എസ്. രാധാകൃഷ്ണൻ സ്വാഗതവും, ചെറുപുഷ്പം ട്രസ്റ്റ് ഹോസ്പിറ്റൽ ഗൈനക്കോളജി ഡോക്ടർ സണ്ണി മാത്യു, ലയൺസ് ക്ലബ് ഡിസ്റ്റിക് പ്രോജക്ട് കോർനേറ്റർ ലയൺ സിബി മാത്യു പ്ലാത്തോട്ടം, വ്യാപാരി വ്യവസായി കോട്ടയം ജില്ലാ വൈസ് പ്രസിഡന്റ് എ. എം. എ.ഖാദർ, 
ജെസിഐ സോൺ 22 വൈസ് പ്രസിഡന്റ് ജെ. സി. നീരജ് പ്രേമാനന്ദ റാവു, സ്റ്റേഷൻ ഓഫീസർ കലേഷ് കുമാർ, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ നിസ്സാറുദ്ദീൻ എന്നിവർ  സംസാരിച്ചു. ചടങ്ങിന് ജെ സി ഡോക്ടർ ഡെന്നി തോമസ് നന്ദി പറഞ്ഞു.


Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍
മീനച്ചിലാറ്റില്‍ കാണാതായ യുവാക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; കളരിയാമാക്കൽ ചെക്ക് ഡാം തുറക്കും
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു