Hot Posts

6/recent/ticker-posts

വഖഫ് ആക്ട് ഭേദഗതിയെ എതിർക്കുന്നവരെ ബാലറ്റിലൂടെ പരാജയപ്പെടുത്തണം: സജി മഞ്ഞക്കടമ്പിൽ

കൊച്ചി: മുനമ്പം നിവാസികളായ ആളുകൾ പണം കൊടുത്ത് തീറാധരമായി വാങ്ങിയ ഭൂമിയിൽ നിന്നും താമസക്കാരെ ഇറക്കിവിടാമെന്ന് ആരെങ്കിലും വ്യാമോഹിക്കുന്നെങ്കിൽ നടപ്പാകില്ലെന്നും വഖഫ് ആക്ട്‌ ഭേദഗതിയെ എതിർക്കുന്നവരെ ബാലറ്റിലൂടെ പരജയപ്പെടുത്താൻ ജനാധിപത്യ വിശ്വാസികൾ തയാറകണമെന്നും കേരള കോൺഗ്രസ് ഡെമോക്രാറ്റിക്ക് ചെയർമാൻ സജി മഞ്ഞക്കടമ്പിൽ പറഞ്ഞു.
മുനമ്പം നിവാസികളുടെ വീടിനും സ്വത്തിനും സംരക്ഷണം നൽകുക, ഉടമസ്ഥർക്ക് റവന്യൂ രേഖകൾ നൽകുക, വക്കഫ് ഭേദഗതി നിയമത്തിനെതിരെ നിലപാടെടുത്ത കേരളത്തിലെ ഇന്ത്യ മുന്നണി (എൽ ഡി എഫ് - യുഡിഎഫ്) ഗൂഡ നീക്കം അവസാനിപ്പിക്കുക, എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കേരള കോൺഗ്രസ് ഡെമോക്രാറ്റിക്ക് പാർട്ടിയുടെ നേതൃത്വത്തിൽ എറണകുളം കളക്ട്രേറ്റിന്‌ മുന്നിൽ നടത്തിയ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുക ആയിരുന്നു അദ്ധേഹം.
ജില്ലാ പ്രസിഡന്റ് ജോജോ പനക്കൽ അദ്ധ്യക്ഷത വഹിച്ചു. വർക്കിങ്ങ് ചെയർമാൻ ഡോ. ദിനേശ് കർത്ത മുഖ്യ പ്രസംഗം നടത്തി. വൈസ് ചെയർമാൻ ബാലു ജി.വെള്ളിക്കര, രജിത്ത് എബ്രാഹം തോമസ്, ലൗജിൻ മാളികക്കൽ, നിരണം രാജൻ,ജോൺ ഐമൻ, ഫൽഗുണൻ മേലെടത്ത്, വിനോദ് കുമാർ വി ജി, ഷൈജു കോശി, ഷൈജു മാഞ്ഞില, സലിം കുമാർ കാർത്തികേയൻ, ബിജു മാധവൻ, മോഹൻദാസ് ആമ്പലിറ്റിൽ, ശിവപ്രസാദ് ഇരവിമംഗലം, 
മാത്യു കുബളന്താനം, അഡ്വ. സെബാസ്റ്റ്യൻ മണിമല, അഡ്വ: രാജേഷ് പുളിയാത്ത്, കെ. ഉണ്ണികൃഷ്ണൻ, അഡ്വ: ഹരീഷ് കുമാർ, ജോണി കോട്ടയം, രാജേഷ് ഉമ്മൻ കോശി, ജോഷി പള്ളുരുത്തി, സനൽകുമാർ ആർ, ജയദേവൻ കെ.എ, ബിബിൻ രാജു ശൂരനാടൻ, പ്രിയ രഞ്ജു, രമാ പോത്തൻകോട്, മാർട്ടിൻ മേനച്ചേരിൽ, സന്തോഷ് മൂക്കിലിക്കാട്ട്, തോമസ് കൊട്ടരത്തിൽ ,മനോജ് മാടപ്പള്ളി, രാധാകൃഷ്ണൻ ഗുരുവായൂർ, കെ.എസ്. ഡോമിനിക്ക് ,ജോയി കുര്യക്കോസ്, വി.കെ.സന്തോഷ്, സനൽ വി.ജി തുടങ്ങിയവർ പ്രസംഗിച്ചു.


Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍
മീനച്ചിലാറ്റില്‍ കാണാതായ യുവാക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; കളരിയാമാക്കൽ ചെക്ക് ഡാം തുറക്കും
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു