Hot Posts

6/recent/ticker-posts

ലോക മാനസിക ആരോഗ്യ ദിനം പാലാ മരിയസദനത്തിൽ ആചരിച്ചു; ജോസ് കെ മാണി എംപി ഉദ്ഘാടനം ചെയ്തു

പാലാ: ഒക്ടോബർ 10 ലോക മാനസിക ആരോഗ്യ ദിനം ലോകമെമ്പാടും ആചരിക്കുമ്പോൾ പാലാ മരിയ സദനത്തിലും ലോക മാനസിക ആരോഗ്യ ദിനം ആചരിക്കപ്പെട്ടു. പാലാ മുനിസിപ്പൽ ചെയർമാൻ ഷാജു വി തുരുത്തൻ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. 
മാനസിക ആരോഗ്യ ദിനത്തിൻറെ പ്രത്യേകതയെ കുറിച്ചും, ജോലികളിൽ അവസരവും ജോലി സ്ഥലങ്ങളിൽ അവസരവും കൊടുക്കുന്നു തൊഴിലധിഷ്ഠിതമായ ഒരു ജീവിതം എന്നുള്ള കാഴ്ചപ്പാട് അനുസരിച്ച് പ്രവർത്തിക്കുന്നതിനെ പറ്റിയും മറ്റു സ്ഥലങ്ങളിലെ ജോലി ചെയ്തു വരാനായിട്ട് ചെറിയ ഹോമുകളിൽ നിന്ന് സാധിക്കുന്നതിനെപ്പറ്റിയും ജോസ് കെ മാണി വിശദീകരിച്ചു. മരിയസദനത്തിൻ്റെ മുന്നോട്ടു പോകാനുള്ള പ്രവർത്തനങ്ങൾക്ക് ഫണ്ടുകളും, മറ്റു സഹായങ്ങളും സംഘടിപ്പിച്ചുകൊണ്ട് പുതിയ പ്രോജക്ടുകൾ ചെയ്യാനും അതിനുവേണ്ട സഹായവും അദ്ദേഹം വാഗ്ദാനം ചെയ്തു. 
പാലാ പരിസരത്തുള്ള പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റിയിലും ലോകം മാനസികാരോഗ്യമായ ദിനത്തിൽ മരിയ സദനത്തിനായുള്ള ഫണ്ട് ശേഖരണം നടന്നുവരുന്നു. അത് ഇന്നൊരു ദിവസം കൊണ്ട് പൂർത്തിയാവാത്ത സാഹചര്യത്തിൽ വരുന്ന ഏതാനും നാളുകളിലേക്ക് അത് തുടർന്ന് കൊണ്ടു പോകുവാൻ യോഗം തീരുമാനമെടുത്തു. 
ഡോക്ടർ റോയി എബ്രാഹം കള്ളുവയലിൽ മുഖ്യ പ്രഭാഷണം നടത്തി. സന്തോഷ് മരിയസദനം, രാജേഷ് വാളിപ്ലാക്കൽ, ചാലി പാലാ, ബൈജു കൊല്ലംപറമ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു.


Reactions

MORE STORIES

എസ്എസ്എൽസി പരീക്ഷാഫലം നാളെ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
കടനാട്ടിൽ ശനിയാഴ്ച ഫുട്ബോൾ ഷൂട്ടൗട്ട് മാമാങ്കം
കേരള കോൺഗ്രസ് (ബി) കോട്ടയം ജില്ലാ ജനറൽ ബോഡി യോഗത്തിൽ വച്ച് പാർട്ടിയിലേക്ക് വന്ന 25 പേർക്ക് അംഗത്വം നൽകി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
ഇടമറ്റം രത്നപ്പൻ അനുസ്മരണവും സമ്പൂർണ്ണ കൃതികളുടെ രണ്ടാം വാല്യം പ്രകാശനവും മെയ് 11 ന്
അരുവിത്തുറ സെന്റ് ജോർജ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം ഇന്ന് 4 മണിക്ക് സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ നടത്തും