Hot Posts

6/recent/ticker-posts

'പഠനത്തിൽ മാത്രമല്ല, പച്ചക്കറി കൃഷിയിലും ഫുൾ എ പ്ലസ്'; മാതൃകയായി കുറുമണ്ണ് സെന്റ് ജോൺസ് ഹൈസ്കൂൾ


കുറുമണ്ണ് സെന്റ് ജോൺസ് ഹൈ സ്കൂളിലെ കാർഷിക ക്ലബിന്റെ ആഭിമുഖ്യത്തിൽ ചെയ്തുവന്നിരുന്ന  പച്ചക്കറി തോട്ടത്തിലെ വിളവെടുപ്പ് നടന്നു. കടനാട് കൃഷി ഭവനിലെ കൃഷി ഓഫീസർ മഞ്ജു ദേവി സ്കൂളിൽ എത്തി വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. 
പാവയ്ക്ക, മുളക്, വെണ്ട, വെള്ളരി, വഴുതന, തക്കാളി  തുടങ്ങിയ വിളകളാണ് ഇന്ന് പ്രധാനമായും ശേഖരിച്ചത്. തുടർന്നു നടന്ന സമ്മേളനത്തിൽ കാർഷിക മേഖലയുടെ ആവശ്യകതയെക്കുറിച്ചും കൃഷിയുടെ അനന്തമായ സാധ്യതകളെക്കുറിച്ചും കുട്ടികളോട് കൃഷി ഓഫീസർ വിശദീകരിച്ചു. കൃഷി വകുപ്പിന് കീഴിലുള്ള പോഷക സമൃദ്ധി മിഷൻ പദ്ധതിയുടെ ഭാഗമായി  പോഷക സമൃദ്ധമായ ആഹാരരീതികളെക്കുറിച്ചും കുട്ടികളിൽ ഉണ്ടാകുന്ന ജീവിത ശൈലി രോഗങ്ങളെ പ്രതിരോധിക്കാൻ ഇത്തരം ജൈവ പച്ചക്കറികൾക്കുള്ള പ്രാധാന്യത്തെ ക്കുറിച്ചും കുട്ടികളോട് സംസാരിച്ചു.
സ്കൂളിലെ കാർഷിക ക്ലബ്‌ കോർഡിനേറ്റർമാരായി പ്രവർത്തിക്കുന്ന അധ്യാപകരായ ബിനു ഏബ്രഹാം, ജിനി ജോർജ് എന്നിവരാണ് കുട്ടികളോട് ഒപ്പം ചേർന്ന് കൃഷിയ്ക്കും വിളവെടുപ്പിനും നേതൃത്വം നൽകിയത്. PTA അംഗമായ സജോമോൻ കൃഷികാര്യങ്ങൾക്ക് മികച്ച സഹായം നല്കി.
സമ്മേളനത്തിൽ സ്കൂൾ ഹെഡ്മാസ്റ്റർ ബിജോയ്‌ ജോസഫ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ജോസഫ് കെ.എം നന്ദിയും പറഞ്ഞു. വിളവെടുത്ത പച്ചക്കറികൾ സ്കൂളിലെ ഉച്ചഭക്ഷണത്തിൽ ഉൾപ്പെടുത്തുമെന്നും അധികമായി വരുന്ന പച്ചക്കറികൾ വിപണിയിൽ എത്തിയ്ക്കുകയും അതിലൂടെ കിട്ടുന്ന വരുമാനം സ്കൂളിന്റെ ചാരിറ്റി പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കും എന്നും സ്കൂൾ അധികൃതർ പറഞ്ഞു.
Reactions

MORE STORIES

"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
പതിനൊന്നാം വാർഡ് കൈയ്യടക്കി റൂബി ആൻ്റോ പടിഞ്ഞാറേക്കര (കേരള കോൺഗ്രസ് (എം)
പാലായിൽ ക്രിസ്തുമസ് രാവ് 2025 കരോൾ മത്സരം നാളെ (വ്യാഴം) വൈകിട്ട് 6 ന് പാലാ ടൗൺ ആർ വി പാർക്ക് ഓപ്പൺ ഓഡിറ്റോറിയത്തിൽ
നഗരസഭയുടെ പകരം തീർത്ത് കരൂർ പിടിച്ചടക്കി എൽ.ഡി.എഫിൻ്റെ മധുര തിരിച്ചടി
മാണി.സി.കാപ്പന്റെ വാർഡ് ജോസ്.കെ.മാണി പിടിച്ചു, ജിജി ബൈജു കൊല്ലംപറമ്പിൽ വിജയിച്ചു
പാലാ നഗരസഭ: ജോർജ്കുട്ടി ചെറുവള്ളി (അഞ്ചാം വാർഡ്) വിജയിച്ചു
ശ്രീനിവാസൻ അന്തരിച്ചു; 48 വർഷം നീണ്ട സിനിമാ ജീവിതത്തിന് വിട
പാലായിൽ ഒന്നാം സ്ഥാനത്ത് ബി എം ടിവി
ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തിര​ഞ്ഞെ​ടുപ്പ്: കോവിഡ് രോ​ഗികൾക്കും വോട്ട്