Hot Posts

6/recent/ticker-posts

ആയുർവേദത്തിൻ്റെ പ്രസക്തി ലോകമെമ്പാടും പ്രചരിച്ചു: മോൻസ് ജോസഫ്

കോട്ടയം: ഭാരതം ലോകത്തിനു സംഭാവന ചെയ്ത ചികിത്സാ സമ്പ്രദായമാണ് ആയുർവേദമെന്ന് മോൻസ് ജോസഫ് എം എൽ എ പറഞ്ഞു. സ്നേഹക്കൂട് അഭയമന്ദിരത്തിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ദേശീയ ആയുർവേദ ദിനാചരണവും പ്രഭുലാൽ പ്രസന്നൻ സ്മാരക പുരസ്കാര വിതരണവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വഭാവിക രോഗശാന്തി പ്രദാനം ചെയ്യുന്ന ആയുർവേദം ലോകരാജ്യങ്ങളിൽ പ്രചാരം നേടിയെടുത്തിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 
സ്നേഹക്കൂട് ഡയറക്ടർ നിഷ സ്നേഹക്കൂട് അധ്യക്ഷത വഹിച്ചു. ടെലിവിഷൻ അവതാരകൻ ഹരി പത്തനാപുരം, നളൻ ഷൈൻ, കവി തൃക്കുന്നപ്പുഴ പ്രസന്നൻ, ജില്ലാ പഞ്ചായത്തംഗം വൈശാഖ്, സ്നേഹക്കൂട് സെക്രട്ടറി ബി കെ അനുരാജ്, വൈസ് പ്രസിഡൻ്റ് എബി ജെ ജോസ് എന്നിവർ പ്രസംഗിച്ചു. 
ഡോ രവികുമാർ കല്യാണശ്ശേരിൽ, ഡോ വിഷ്ണു മോഹൻ, ഡോ ബൈജു വർഗ്ഗീസ്, ഡോ പി എസ് സുരേഷ്ബാബു വൈദ്യർ എന്നിവർ പുരസ്ക്കാരങ്ങൾ ഏറ്റുവാങ്ങി.


Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
ഉഴവൂരിൽ വികസന സദസ് നടന്നു
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം ഇന്ന്
പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ!
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
പാലായിൽ നാളെയും ബസ് ജീവനക്കാരുടെ പണിമുടക്ക്
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
മാരക ലഹരികള്‍ ഭയാനകമായ വിപത്തുകള്‍ വാരിവിതയ്ക്കുന്നു, ജാഗ്രത വേണം -  ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്