Hot Posts

6/recent/ticker-posts

വി. യൂദാശ്ലീഹായുടെ നൊവേന തിരുനാൾ പാലാ കിഴതടിയൂർ പള്ളിയിൽ ഒക്ടോബർ 19 മുതൽ ഭക്തിപൂർവ്വം ആഘോഷിക്കുന്നു


പാലാ: പ്രശസ്ത തീർത്ഥടനകേന്ദ്രമായ പാലാ കിഴതടിയൂർ പള്ളിയിൽ വി. യൂദാശ്ലീഹായുടെ നൊവേന തിരുനാൾ ഒക്ടോബർ 19 ശനിയാഴ്ച്ച മുതൽ 28 തിങ്കളാഴ്ച്ച വരെ ഭക്തിപൂർവ്വം ആഘോഷിക്കുന്നതായി ഭാരവാഹികൾ കൊട്ടാരമറ്റം മീഡിയ അക്കാദമിയിൽ സംഘടിപ്പിച്ച വാർത്താസമ്മേളനത്തിൽ അറിയിച്ചു.

19 ആം തിയതി ശനിയാഴ്ച 9.45 ന് രാവിലെ മോൺ ജോസഫ് തടത്തിൽ തിരുനാൾ കോടിയേറ്റ് കർമ്മം നിർവ്വഹിക്കും. 26 ശനി രാവിലെ 8.30 ന് വിശുദ്ധ യൂദാശ്ലീഹായുടെ തിരുസ്വരൂപം പരസ്യ വണക്കത്തിനായി പ്രതിഷ്ഠിക്കും.   
പത്തു ദിവസം നീണ്ടുനിൽക്കുന്ന നൊവേന തിരുനാളിൽ അത്ഭുത പ്രവർത്തകനായ വിശുദ്ധ യൂദാശ്ലീഹായുടെ നെയ്യപ്പ നേർച്ചയും വെ ഞ്ചരിപ്പും 28 ന് രാവിലെ 5.15 ന് നടക്കും. രാവിലെ 10 ന് മാർ ജോസഫ് കല്ലറങ്ങാട്ട് ആഘോഷമായ തിരുനാൾ കുർബാന അർപ്പിച്ച് സന്ദേശം നൽകും.
വാർത്താസമ്മേളനത്തിൽ ടോമി കെ കെ കട്ടുപ്പാറയിൽ , കെ സി ജോസഫ് കൂനംകുന്നേൽ , ജോജി ജോർജ് പൊന്നാടംവാക്കൽ , പി ജെ തോമസ് പനയ്ക്കൽ എന്നിവർ പങ്കെടുത്തു.


Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മീനച്ചിലാറ്റില്‍ കാണാതായ യുവാക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; കളരിയാമാക്കൽ ചെക്ക് ഡാം തുറക്കും
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍