Hot Posts

6/recent/ticker-posts

കളരിയാംമാക്കൽ പാലം: 2020-ൽ അപ്രോച്ച് റോഡിനായി 13.36 കോടി തുക അനുവദിച്ചു: ജയ്സൺ മാന്തോട്ടം

പാലാ: മീനച്ചിലാറിന് കുറുകെ പാലാ നഗരപ്രദേശത്ത് കളരിയാംമാക്കൽ കടവിൽ ഇറിഗേഷൻ വകുപ്പിൻ്റെ ചെക്ക്ഡാം പദ്ധതിയിൽ ഉൾപ്പെടുത്തി പാലം കൂടി വിഭാവനം ചെയ്തത് നഗരത്തിൻ്റെ ഭാവി ഗതാഗതവികസനം ലക്ഷ്യമിട്ട് മാത്രമാണെന്നും ഈ നടപടി ആരുടെയെങ്കിലും ആവശ്യപ്രകാര മോ ഏതെങ്കിലും റോഡിൻ്റെ ഭാഗമായോ ആയിരുന്നില്ലെന്നും പാസഞ്ചേഴ്സ് അസോസിയേഷൻ ചെയർമാൻ ജയ്സൺമാന്തോട്ടം പറഞ്ഞു.
ഇറിഗേഷൻ വകുപ്പിൻ്റെ പദ്ധതിയിൽ സമീപന പാത ഉണ്ടായിരുന്നില്ല. പിന്നീടാണ് ഈ പാലം പ്രയോജനപ്പെടുത്തി റിംങ് റോഡ് പദ്ധതിയിൽ ഉൾപ്പെടുത്തി സമീപന പാതയ്ക്കായി മീനച്ചിൽ പഞ്ചായത്തിലെ ഭൂമി ഏറ്റെടുക്കുന്നതിന് 13.36 കോടിയിൽപരം രൂപ വർഷങ്ങൾക്കു മുന്നേ  രണ്ടാം ഘട്ട റിംങ് റോഡ് പദ്ധതിയുടെ ഭാഗമായി അനുവദിക്കപ്പെട്ടത്. ചുമതലപ്പെട്ടവർ പിന്നാലെ നടന്ന് തുടർ നടപടികൾ നാളിതുവരെ സ്വീകരിക്കാതെ പ്രചാരണ ആയുധമാക്കുകയാണ്. കളരിയാംമാക്കൽ ചെക്ക്ഡാം പാലത്തിനു സമീപമായി വെറും അഞ്ഞൂറ് മീറ്റർ അകലെ മീനച്ചിൽ പഞ്ചായത്തിനെ ബന്ധിപ്പിച്ച് തറപ്പേൽ കടവിൽ പാലമുണ്ട് എന്നത് വിസ്മരിക്കുകയാണ്‌. 
പാലത്തിൻ്റെ അപ്രോച്ച് റോഡിനായി ഭൂമി ഏറ്റെടുക്കുന്നതിനും നിർമ്മാണത്തിനുമായി 2020-21ബജറ്റ് വർക്കിൽ ഉൾപ്പെടുത്തി 13.39 കോടി രൂപയുടെ ഭരണാനുമതി നൽകി കൊണ്ട് 28.12.20-ൽ പൊതുമരാമത്ത് വകുപ്പ് ഉത്തരവ് നൽകുകയും ഏറ്റെടുക്കേണ്ട ഭൂമിയുടെ പട്ടിക റവന്യൂ വകുപ്പ് തയ്യാറാക്കി ഉത്തരവാകുകയും ചെയ്തിട്ടുണ്ട്. ഈ ഉത്തരവിൽ വിട്ടു പോയ ഏതാനും വസ്തുക്കളുടെ വിവരങ്ങൾ കൂടി ഉൾപ്പെടുത്തി പുതിയ ഉത്തരവിനായി റവന്യൂ വകുപ്പിന് റിക്വസിഷൻ അധികൃതർ സമർപ്പിച്ചിട്ടുമുണ്ട്. 
രണ്ടാം ഘട്ടറിംങ് റോഡിന് 2.121 കി.മീ. ദൂരമാണുള്ളത്. ഇതിൽ 1.920 കി.മീ ദൂരം കേരള റോഡ് ഫണ്ട് ബോർഡും അവശേഷിക്കുന്ന കളരിയാംമാക്കൽ പാലം വരെയുള്ള ഭാഗം പൊതുമരാമത്ത് വകുപ്പുമാണ് നിർമിക്കുക. 2013-ലെ ഭൂമി ഏറ്റെടുക്കൽ ചട്ടം അനുശാസിക്കപ്പെടുന്ന ചട്ടങ്ങൾ പാലിച്ചു മാത്രമെ വസ്തു ഏറ്റെടുക്കലിൻ്റെ തുടർ നടപടികൾ ഉണ്ടാവൂ. ഏറ്റെടുക്കപ്പെടുന്ന ഭൂമിയുടെ ഉടമകൾ മുൻകൂർ സമ്മതപത്രം (അഡ്വാൻസ് പൊസസഷൻ) നൽകുവാൻ തയ്യാറാകുന്നുവെങ്കിൽ പൊതുമരാമത്ത് വകുപ്പിന് റോഡ് നിർമ്മാണം ടെൻഡർ ചെയ്യുവാനും കഴിയും എന്നും ജയ്സൺമാന്തോട്ടം ചൂണ്ടിക്കാട്ടി.


Reactions

MORE STORIES

പാലാ രൂപത പ്ലാറ്റിനം ജൂബിലി മിഷനറി മഹാസംഗമം: പന്തൽ കാൽ നാട്ടുകർമ്മം നടന്നു
ബസ് സ്റ്റാൻഡിൽ അശാസ്ത്രീയമായ രീതിയിൽ ശൗചാലയ നിര്‍മ്മാണം; പുന:പരിശോധിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികളിലേക്ക്: വനിതാ കോൺഗ്രസ് എം
മെയ് 1 മുതൽ എടിഎം ഉപയോ​ഗിക്കുന്നവർ ജാ​ഗ്രതൈ! പിൻവലിക്കൽ നിരക്കുകൾ വർദ്ധിക്കും
'കാർഷിക സംരംഭക സാധ്യതകളും സഹകരണ മേഖലയും' ജില്ലാ തല സെമിനാർ കോട്ടയത്ത്
ഫ്യൂച്ചർ സ്റ്റാർസ്: സൗജന്യ സിവിൽ സർവീസ് ഓറിയന്റേഷൻ ക്യാമ്പ് മെയ് 9 ന് ആരംഭിക്കും
ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാരം ഇന്ന്
തിരുവാതുക്കൽ ഇരട്ടക്കൊലപാതകം: പ്രതി പിടിയിൽ
വെള്ളികുളം സെൻ്റ് ആൻ്റണീസ് പള്ളിയിൽ മെയ് 1 ന് വയോജന ദിനാചരണം
എൻ്റെ കേരളം മേള: കോട്ടയത്തിന് കാഴ്ചകളുടെ ആഘോഷവേള; എത്തുന്നത് ആയിരങ്ങൾ
"പാലാ നഗരസഭാ ഭരണം സമസ്ത മേഖലകളിലും കെടുകാര്യസ്ഥതയുടെ പര്യായം", കടുത്ത ആരോപണങ്ങളുമായി പ്രതിപക്ഷം രംഗത്ത്