Hot Posts

6/recent/ticker-posts

ജില്ലാതല എയ്ഡ്‌സ് ദിനാചരണവും മെഗാ രക്തദാനം ക്യാമ്പും നടന്നു

കാഞ്ഞിരപ്പള്ളി: എച്ച് ഐ വി അണുബാധിതരോടുള്ള സഹാനുഭൂതി വർധിക്കുകയും ബഹിഷ്കരണം വലിയൊരു പരിധിവരെ അവസാനിപ്പിക്കുകയും ചെയ്യാൻ കഴിഞ്ഞത് നേട്ടമാണെന്ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ അഭിപ്രായപ്പെട്ടു. അണുബാധിതർക്ക് തുല്യത ഉറപ്പുവരുത്താൻ ഇനിയുമേറെ മുന്നോട്ടുപോകാൻ ഉണ്ടെങ്കിലും അവരുടെ ജീവിതം സുരക്ഷിതമാക്കാൻ കഴിഞ്ഞിട്ടുണ്ട്. ഈ രംഗത്തെ ശക്തമായ ബോധവത്കരണവും  ചികിത്സയിലുണ്ടായ വമ്പിച്ച മുന്നേറ്റവുമാണ് ഇതിന്റെ പ്രധാന കാരണം. ലോക എയ്ഡ്സ് ദിനത്തോടനുബന്ധിച്ച് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിലുള്ള ജില്ലാതല പൊതുസമ്മേളനം കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളേജിൽ ഉദ്ഘാടനം ചെയ്ത്  സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാലാ ബ്ലഡ് ഫോറത്തിൻ്റെയും കാഞ്ഞിരപ്പള്ളി ലയൺസ് ക്ലബ്ബിന്റെയും എസ് ഡി കോളേജ് എൻ എസ് എസ് യൂണിറ്റിൻ്റെയും എച്ച് ഡി എഫ് സി ബാങ്കിൻ്റെയും സഹകരണത്തോടെയാണ് ദിനാചരണവും ക്യാമ്പും നടത്തിയത്.
എച്ച്.ഐ.വി അണുബാധിതർക്ക് പ്രമേഹം പോലെ തന്നെ ചികിത്സിക്കാനും, ആരോഗ്യകരമായ ജീവിതം നയിക്കാനും, കൃത്യമായി മരുന്ന് കഴിക്കുന്നതിലൂടെ രോഗപകർച്ച പൂർണമായും തടയാനും ആധുനിക ചികിത്സാ സംവിധാനങ്ങൾക്ക് കഴിഞ്ഞിട്ടുണ്ടെന്നും ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ മുഖ്യപ്രഭാഷണത്തിൽ പറഞ്ഞു.   
അണുബാധ തുടക്കത്തിലേ കണ്ടെത്തി ചികിത്സ ആരംഭിക്കാൻ കഴിഞ്ഞാൽ തികച്ചും ആരോഗ്യകരമായ ജീവിതം സാധ്യമാണ്. കേരളത്തിൽ അണുവ്യാപന തോത് 0.07 ആയികുറയ്ക്കാൻ കൃത്യമായ രോഗ നിര്ണയത്തിലൂടെയും ചികിത്സയിലൂടെയും കഴിഞ്ഞിട്ടുണ്ട്. ഒന്നിലേറെ പേരുമായി ലൈംഗിക ബന്ധത്തിലേർപ്പെടുന്ന സ്ത്രീ ലൈംഗിക തൊഴിലാളികൾ, സ്വർഗാനുരാഗികളായ പുരുഷന്മാർ, മയക്കുമരുന്ന് കുത്തിവെയ്ക്കുന്നവർ എന്നിവരുടെയിടയിൽ ശക്തമായ പ്രവർത്തനങ്ങളാണ് സംസ്ഥാനത്ത് നടന്നു വരുന്നതെന്നും ഡി.എം.ഓ പറഞ്ഞു.
കോളേജ് ഓഡിറ്റോറിയത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതാ രതീഷിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ . ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ മുഖ്യപ്രഭാഷണം നടത്തി. ചലച്ചിത്രതാരം ട്രിനിറ്റി എലീസ പ്രകാശ് മുഖ്യാതിഥി ആയി പങ്കെടുത്തു. പാറത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശശികുമാർ എയ്ഡ്‌സ് ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. 
എസ്.ഡി. കോളജ് പ്രിൻസിപ്പൽ ഡോ. സീമോൻ തോമസ് എയ്ഡ്‌സ്ദിന സന്ദേശം നൽകി. കോളേജ് ബർസാർ റവ. ഡോ. മനോജ് പാലക്കുടി, ഗ്രാമപഞ്ചായത്തംഗം ഷാലിമ്മ ജെയിംസ്, പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം, വിഹാൻ സി.എസ്.സി. കോഡിനേറ്റർ ജിജി തോമസ്, ലയൺസ് ഡിസ്ട്രിക്  പ്രോജക്ട് കോർഡിനേറ്റർ സിബി പ്ലാത്തോട്ടം, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ ജിനു എലിസബേത്ത് സെബാസ്റ്റിയൻ, ജില്ലാ മാസ് മീഡിയ ഓഫീസർ ഡോമി ജോൺ, ലയൺസ് ക്ലബ് പ്രസിഡൻ്റ് ഷാജിമോൻ ജോസ്, ആർ കെ ബിജു, എച്ച് ഡി എഫ് സി ബാങ്ക് മാനേജർ പ്രദീപ് നാഥ് എന്നിവർ പ്രസംഗിച്ചു. സമ്മേളനത്തിന് ശേഷം നടന്ന ജില്ലാതല സെമിനാർ കോട്ടയം മെഡിക്കൽ കോളജ് എ.ആർ.ടി. മെഡിക്കൽ ഓഫീസർ ഡോ. ജെ.എസ്. അഖില നയിച്ചു.
രക്തദാന ക്യാമ്പിൽ അൻപതോളം പേർ രക്തം ദാനം ചെയ്തു. ലയൺസ് എസ് എച്ച് മെഡിക്കൽ സെന്റർ ബ്ലഡ് ബാങ്ക് ആണ് ക്യാമ്പ് നയിച്ചത്. സിസ്റ്റർ അനിലിറ്റ് എസ് എച്ച്, എൻ എസ് എസ് ലീഡേഴ്സുമാരായ ആൽബിൻ തോമസ്, അതുൽ കൃഷ്ണൻ, ദിയ തെരേസ് ജോഷി, ഭാഗ്യലക്ഷ്മി രാജ്, ലയൺസ് ലീഡർമാരായ മാത്യൂസ്, രാജേഷ് ആണ്ടൂർമഠം, രാജു തോമസ്, ഡോക്ടർ ജോജോ ജോർജ്, പ്രഫ. ജെ സി കാപ്പൻ എന്നിവർ ക്യാമ്പിനും പരിപാടികൾക്കും നേതൃത്വം നൽകി.  


Reactions

MORE STORIES

പാലാ രൂപതാ കുടുംബ കൂട്ടായ്മയുടെ 'ജീവമന്ന ' വചന പഠന പരമ്പര ഉദ്ഘാടനം ചെയ്തു
വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ പ്രഭാതഭക്ഷണ വിതരണ ഉദ്ഘാടനം നടന്നു
നേത്ര പരിശോധനാ ക്യാമ്പ് നാളെ പാലായിൽ
'കൃഷിയിടം മുതൽ കർഷകർക്കൊപ്പം' സമഗ്ര പദ്ധതി നടപ്പിലാക്കും: മാർ ജോസഫ് കല്ലറങ്ങാട്ട്
പാലായിൽ വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം
വോട്ടർപട്ടിക: ഓഗസ്റ്റ് 12 വരെ പേരു ചേർക്കാം
ദുർഗ് സംഭവം: ആസൂത്രിതം, കള്ളക്കേസ് പിൻവലിക്കണം, കുറ്റവാളികളെ തുറുങ്കിലടയ്ക്കണം: ഡാൻ്റീസ് കൂനാനിക്കൽ
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
പാലാ രൂപത പ്ലാറ്റിനം ജൂബിലി സ്‌മാരക പാലാ സാൻതോം ഫുഡ് ഫാക്ടറി ഉദ്ഘാടനം ജൂലൈ 14 ന്
കോഴാ സയൻസ് സിറ്റി സയൻസ് സെന്റർ വ്യാഴാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും