Hot Posts

6/recent/ticker-posts

അധിക നൈപുണ്യ വികസനത്തിന് ഏർപ്പെടുത്തിയ അവാർഡ് മുട്ടുചിറ സെന്റ് ആഗ്നസ് എൽ പി സ്കൂളിന്

കടുത്തുരുത്തി: പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലി വർഷത്തിൽ പാലാ കോർപറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി അധിക നൈപുണ്യ വികസനത്തിന് ഏർപ്പെടുത്തിയ അവാർഡ് മുട്ടുചിറ സെന്റ് ആഗ്നസ് എൽ പി സ്കൂളിന്. 


അധിക നൈപുണ്യ വികസന വിഭാഗത്തിൽ മികച്ച കോ ഓർഡിനേറ്റർക്കുള്ള അവാർഡ് സ്കൂളിലെ അധ്യാപികയായ സോൻജ എലിസബത്ത് ബേബിക്കും ലഭിച്ചു. 
പാലാ സെന്റ് തോമസ് കത്തീഡ്രൽ ഓഡിറ്റോറിയത്തിൽ നടന്ന അധ്യാപക-അനധ്യാപക മഹാസംഗമത്തിൽ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് അവാർഡ് സമ്മാനിച്ചു.  
മാതൃകാപരമായ പ്രവർത്തനങ്ങളിലൂടെ പുരസ്കാരങ്ങൾ നേടിയ സ്കൂളംഗങ്ങളെ കോർപറേറ്റ് സെക്രട്ടറി റവ.ഫാ.ജോർജ് പുല്ലു കാലായിൽ, സ്കൂൾ മാനേജർ റവ. ഫാ.എബ്രാഹം കൊല്ലിത്താനത്തുമലയിൽ, ഹെഡ്മിസ്ട്രസ്സ് സിസ്റ്റർ റോസ് ജോ CMC എന്നിവർ അനുമോദിച്ചു.


Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മീനച്ചിലാറ്റില്‍ കാണാതായ യുവാക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; കളരിയാമാക്കൽ ചെക്ക് ഡാം തുറക്കും
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍